യൂത്ത് ലീഗ് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി
കാക്കനാട്: റേഷന്‍, ക്ഷേമ പെന്‍ഷന്‍ വിതരണത്തിലെ അട്ടിമറിയില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.
എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പ്രകടവുമായി എത്തിയ പ്രവര്‍ത്തകരെ സിവില്‍ സ്റ്റേഷന് കിഴക്കേ കവാടത്തില്‍ ഇന്ത്യന്‍ കോഫി ഹൗസിന് സമീപം പൊലിസ് ബാരികേഡ് ഉയര്‍ത്തി തടയുകയായിരുന്നു. റോഡില്‍ കുത്തിയിരുന്നു മുദ്രവാക്യം വിളിച്ച പ്രവര്‍ത്തകരെ നേതാക്കള്‍ അനുനയിപ്പിച്ച ശേഷമായിരുന്നു ഉദ്ഘാടനം. മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍ ഷംസുദ്ദീന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു.
പട്ടാള നടപടി പോലെയാണ് ആയിരം അഞ്ഞൂറു രൂപ നോട്ടുകള്‍ അര്‍ധരാത്രിയില്‍ പ്രധാനമന്ത്രി അസാധുവാക്കിയതെന്ന് എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ. മുസ്‌ലിം യൂത്ത്‌ലീഗ് കാക്കനാട് കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞു അധികാരത്തെലേറിയ പിണറായി പ്രധാനമന്ത്രി മോദിക്ക് പഠിക്കുകയാണെന്നും മോദി ഏട്ടന്‍ ബാവയാണെങ്കില്‍ പിണറായി അനിയന്‍ ബാവയാണെന്ന് എം.എല്‍.എ പരിഹസിച്ചു. പിണറായി മുണ്ടുടുത്ത മോദിയാണെ് ഇടത് മുന്നണിയിലെ സി.പി.ഐയാണ് പറയുന്നതെന്നും എം.എല്‍.എ പറഞ്ഞു.
ഉദ്ഘാടനത്തിനു ശേഷം പ്രകടനക്കാര്‍ പൊലിസിന് നേരെ മുദ്രവാക്യം മുഴക്കി തിരിയുകയായിരുന്നു.
പ്രകോപിതരായ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടുന്നതിനിടെ എ.ആര്‍ ക്യാംപിലെ രണ്ട് പൊലിസുകാര്‍ക്ക് പരുക്കേറ്റു. പ്രതിഷേധക്കാര്‍ ബാരികേട് മറിച്ചിട്ട് അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലിസ് ജലപീരങ്കി ഉപയോഗിച്ചു. ജലപീരങ്കി പ്രയോഗത്തില്‍ നിരവധി യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തകരെ നിയന്ത്രിച്ച എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എം.യൂസഫിനും പരുക്കേറ്റു.
മാര്‍ഗതടസം സൃഷ്ടിച്ചതിനും അക്രമം കാണിച്ചതിനും യൂത്ത്‌ലീഗ് ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സിയാദ് ഇടുക്കി, മുസ്‌ലീംലീഗ് ജില്ലാ പ്രസിഡന്റ് എം.പി അബ്ദുല്‍ ഖാദര്‍, എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എം യൂസഫ്, ഷിബുമീരാന്‍, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് വി.ഇ അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി കെ.എ മുഹമ്മദ് ആസിഫ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായ എം.എ സെയ്ത് മുഹമ്മദ്, എന്‍.കെ അസ്‌ലം, പി.എ സെലീം, കെ.പി ജലീല്‍, അബ്ബാസ് പട്ടിമറ്റം, പി.എം നാദിര്‍ഷ, പിഎ ഷിഹാബ്, കെ.എ ഷുഹൈബ്, റഷീദ് ആനച്ചാല്‍, കെബീര്‍ നത്തേക്കാട്, പി.എം മാഹിന്‍കുട്ടി, കെ.എ നിയാസ്, യു.കെ റഫീഖ്, ലത്തീഫ് തമ്മനം എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."