ഗോവയില്‍ തിരിച്ചടി നേരിടുമോയെന്ന ആശങ്കയില്‍ ബി.ജെ.പി
പനാജി: ഗോവ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ആത്മവിശ്വാസത്തിലാണെങ്കില്‍ പിടിച്ചെടുക്കാനുള്ള കരുത്തുമായിട്ടാണ് കോണ്‍ഗ്രസും ശ്രമിക്കുന്നത്. എന്നാല്‍ ഇരുപാര്‍ട്ടികള്‍ക്കും കടുത്ത ഭീഷണിയായ ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തിയതോടെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. അതേസമയം മനോഹര്‍ പരീക്കര്‍ കേന്ദ്രത്തിലേക്ക് മാറിയതോടെ ബി.ജെ.പിയ്ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനത്ത് നടന്ന ചില അഭിപ്രായ സര്‍വേകളില്‍ 41 ശതമാനം പേര്‍ മനോഹര്‍ പരീക്കറുടെ അസാന്നിധ്യം ബി.ജെ.പിയ്ക്ക് തിരിച്ചടിയാകുമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നുണ്ടെന്നതാണ് ഗോവ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ വ്യക്തമാകുന്നത്.
അതേസമയം അടുത്ത ദിവസങ്ങളിലായി വിവിധ സംഘടനകളും മറ്റും നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ബി.ജെ.പി സഖ്യം വീണ്ടും അധികാരത്തില്‍ വരുമെന്നാണ് പറയുന്നത്. എന്നാല്‍ ആംആദ്മി പാര്‍ട്ടി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന അഭിപ്രായവും ഉണ്ട്. 40 അംഗ നിയമസഭയില്‍ 20 മുതല്‍ 24 സീറ്റുകള്‍ വരെ ബി.ജെ.പിയ്ക്കുകിട്ടുമെന്നാണ് അഭിപ്രായ സര്‍വെ പറയുന്നത്. നേരത്തെ ഇന്ത്യാ ടുഡേ നടത്തിയ അഭിപ്രായ സര്‍വേയുടെ ഫലം തന്നെയാണ് പല സംഘടനകളും നടത്തിയ അഭിപ്രായ വോട്ടെടുപ്പിലും തെളിയുന്നത്. കോണ്‍ഗ്രസിന് 13 മുതല്‍ 15 സീറ്റുകളും കിട്ടും.
പ്രാദേശിക പാര്‍ട്ടികളായ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ആര്‍,എസ്.എസില്‍ നിന്ന് വിഘടിച്ച് രൂപം കൊണ്ട രാഷ്ട്രീയ ജാഗരണ്‍ മഞ്ച് എന്നീ പാര്‍ട്ടികളുടെ മുന്നണി ഒന്നുമുതല്‍ നാല് സീറ്റുകള്‍ വരെ നേടുമെന്നും അഭിപ്രായ സര്‍വേ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."