HOME
DETAILS

തീരം കാക്കാന്‍ ഇനി ആരുഷിന്റെ ജാഗ്രതയും

  
backup
May 26 2016 | 18:05 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%82-%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%81%e0%b4%b7%e0%b4%bf

കൊച്ചി: തീരദേശസേനയ്ക്കു വേണ്ടി നിര്‍മിച്ച നിരീക്ഷണകപ്പലായ ആരുഷ് നീറ്റിലിറക്കി. കൊച്ചി ഷിപ്പ്‌യാര്‍ഡില്‍ രൂപകല്‍പ്പന ചെയ്തു നിര്‍മിച്ച ഐ.സി.ജി.എസ് ആരുഷ് എന്ന ഫാസ്റ്റ്പട്രോള്‍ വെസല്‍ ഇന്നലെ കോസ്റ്റ്ഗാര്‍ഡ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കമാന്‍ഡര്‍ എസ്.പി എസ്.ബസ്ര കമ്മിഷന്‍ ചെയ്തു. ഇന്ത്യയുടെ തീരമേഖല നേരിടുന്ന ബഹുമുഖമായ സുരക്ഷാ ഭീഷണികള്‍ നേരിടുന്നതിന് വിവിധ സുരക്ഷാ ഏജന്‍സികളുടെ കൂടുതല്‍ ഏകോപിതമായ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണെന്ന് ചടങ്ങില്‍ സംസാരിച്ച എസ്.പി.എസ് ബസ്‌റ പറഞ്ഞു. കോസ്റ്റ് ഗാര്‍ഡ് അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ തീരം നേരിടുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് സര്‍വസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോസ്റ്റ് ഗാര്‍ഡ് അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 150 കപ്പലുകളും വെസലുകളും 100 വിമാനങ്ങളും സ്വന്തമായുള്ള സേനാവിഭാഗമാകുമെന്നും തീരനിരീക്ഷണത്തിനായി 46 സ്‌റ്റേഷനുകള്‍ സജ്ജമാകുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചി ഷിപ്പ് യാര്‍ഡില്‍ നിര്‍മിക്കുന്ന ഫാസ്റ്റ് പട്രോള്‍ വെസലുകള്‍ കോസ്റ്റ് ഗാര്‍ഡിന്റെ കരുത്താണെന്നും എസ്.പി.എസ് ബസ്‌റ പറഞ്ഞു.
കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോസ്റ്റ് ഗാര്‍ഡ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ കമാന്‍ഡര്‍ കെ നടരാജനും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.
കോസ്റ്റ് ഗാര്‍ഡിന് വേണ്ടി ഷിപ്പ് യാര്‍ഡ് നിര്‍മിക്കുന്ന 20 ഫാസ്റ്റ് പട്രോള്‍ വെസലുകളില്‍ 17-ാമത്തേതാണ് ആരുഷ്. 50 മീറ്റര്‍നീളവും 421 ടണ്‍ ഭാരവുമുള്ള ആരുഷിന് പരമാവധി 33 നോട്ട് വേഗതയില്‍ വരെ സഞ്ചരിക്കാന്‍ കഴിയും. അത്യാധുനിക ആയുധങ്ങളും നൂതനമായ ആശയവിനിമയ ഉപാധികളും നാവിഗേഷന്‍ ഉപകരണങ്ങളുമാണ് ആരുഷിന്റെ മികവ് കൂട്ടുന്നത്.
സൂര്യന്റെ ആദ്യകിരണം എന്ന അര്‍ഥം വരുന്ന ആരുഷിനെ കോസ്റ്റ് ഗാര്‍ഡ് വടക്കുപടിഞ്ഞാറന്‍ മേഖലക്ക് കീഴിലുള്ള പോര്‍ബന്ദറിലെ അഡ്മിനിസ്‌ട്രേറ്റീവ് ആന്റ് ഓപ്പറേഷന്‍ കണ്‍ട്രോളിന് കീഴിലാകും വിന്യസിക്കുക. നാല് ഓഫിസര്‍മാരും 33 യുവനാവികരും അടങ്ങുന്ന ആരുഷ് ടീമിനെ കമാന്‍ഡന്റ് പ്രമോദ് പൊക്രിയാല്‍ നയിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  44 minutes ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  7 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  8 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago