ശങ്ക തീര്‍ക്കാന്‍ ആശങ്ക
കണ്ണൂര്‍: കലോത്സവത്തിനെത്തുന്നവര്‍ക്കായി ശുചിമുറികള്‍ ഒരുക്കുന്നതില്‍ പാളിച്ച. വേണ്ടത്ര ശുചിമുറികള്‍ ഇല്ലാത്തതിനാല്‍ മത്സരാര്‍ഥികളും രക്ഷിതാക്കളും ബുദ്ധിമുട്ടുകയാണ്.
മുഖ്യവേദിയായ നിളയുടെ പിന്‍ഭാഗത്തും എക്‌സിബിഷന്‍ സ്റ്റാളിനു സമീപത്തുമുള്ള മൂത്രപുരകളുടെ അവസ്ഥയാകട്ടെ പരമദയനീയവും.
മുഖ്യവേദിക്കു പിന്‍ഭാഗത്തുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും മൂത്രപ്പുരകള്‍ ഓലകൊണ്ട് കെട്ടിയൊരുക്കിയതാണ്. ഇതിനകത്ത് കയറി കര്‍മം നിര്‍വഹിക്കണമെങ്കില്‍ കൂട്ടിന് ഒരാളെ കൂടി കൂട്ടേണ്ട അവസ്ഥയാണ്.
മൂത്രപ്പുരയുടെ വാതിലടക്കമുള്ളവ ഓല കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. വേദിക്കൊരിടത്തും മൂത്രപ്പുരയിലേക്കുള്ള സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല. ആവശ്യത്തിനു ശുദ്ധജലവുമില്ല.
എക്‌സിബിഷന്‍ ഹാളിനു സമീപത്തെ മൂത്രപ്പുര കുറച്ചുകൂടി ഭേദപ്പെട്ടതാണ്. ഇത് ഉണ്ടാക്കിയിരിക്കുന്നത് തകരത്തിലാണ്. ഇവിടെ നാലു ശുചിമുറികള്‍ ഉണ്ടെങ്കിലും സ്ത്രീകളുടേതും പുരുഷ•ാരുടേതും കൃത്യമായി വേര്‍തിരിച്ചിട്ടില്ല. പുരുഷ•ാരുടേതെന്നു പറയുന്ന ഒന്നിനു മാത്രമേ ബോര്‍ഡ് വച്ചിട്ടുള്ളൂ. എന്നാല്‍ ബാക്കിയുള്ള മൂന്നും പുരുഷന്മാര്‍ ഉപയോഗിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."