രണ്ട് മണിക്കൂര്‍ കണ്ണൂര്‍ നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി ബി.ജെ.പി പ്രതിഷേധം
കണ്ണൂര്‍: ജില്ലയില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷിന്റെ മൃതദേഹം കലോത്സവ വേദിക്ക് മുന്നിലൂടെ കടത്തിവിട്ടു. ജില്ലാ കലക്ടര്‍ നീര്‍ മുഹമ്മദ് ബി.ജെ.പി പ്രവര്‍ത്തകരും പൊലിസുമായി നടത്തിയ സമവായ ചര്‍ച്ചയിലാണ് വിലാപയാത്ര കടത്തിവിടാമെന്നുള്ള തീരുമാനത്തിലെത്തിയത്. ആംബുലന്‍സും നേതാക്കളുടെ അഞ്ച് വാഹനങ്ങളും മാത്രമേ പ്രധാന വേദിക്ക് മുന്നിലൂടെ കടത്തിവിട്ടുള്ളു. മറ്റ് വാഹനങ്ങളും പ്രവര്‍ത്തകരും പൊലിസ് ക്ലബ്ബ് റോഡ് വഴിയാണ് കടന്നുപോയത്.
പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് ബിജെപി നേതാക്കള്‍ ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വിലാപയാത്ര കടത്തിവിടാനുള്ള അനുവാദം നല്‍കിയത്. കലക്ടറുടെ തീരുമാനം അംഗീകരിക്കുന്നതായി ബി.ജെ.പി പ്രവര്‍ത്തകര്‍ അറിയിച്ചു.
മരിച്ച ബി.ജെ.പി പ്രവര്‍ത്തകന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കലോത്സവ വേദിക്കു മുന്നിലൂടെ കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. എന്നാല്‍ വിലാപയാത്ര വേദിക്കു മുന്നിലൂടെ കൊണ്ടു പോകാനനുവദിക്കില്ലെന്ന് പൊലിസ് അറിയിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ കണ്ണൂര്‍ പഴയ ബസ്റ്റാന്റിന് മുന്നിലെ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."