വേട്ടയാടല്‍ ഒരിടത്തല്ല, ഒരുപാടിടത്ത്
കണ്ണൂര്‍: 'പരാജയപ്പെടുന്നവരെ വീണ്ടും വീണ്ടും വേട്ടയാടരുത്.. അവര്‍ തിരിച്ചുവരും'.
ഇതൊരു മുന്നറിയിപ്പാണ്. ഹയര്‍സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തിലെ ഒന്നാം സമ്മാനം നേടിയ ഒരിടത്ത് ഒരിടത്ത് എന്ന നാടകത്തിലെ പ്രധാന സംഭാഷണമാണിത്.
ഡല്‍ഹി സര്‍വകലാശാലയില്‍നിന്നു ഫാഷിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ നജീബിന്റെ സംഭവബഹുലമായ ജീവിതകഥ രംഗത്തവതരിപ്പിച്ച് തൃശൂരിലെ വിവേകോദയം ബി.എച്ച്.എസ്.എസ് വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
മതില് എന്ന സാങ്കല്‍പ്പിക രാജ്യത്തിന്റെ കഥയാണ് ശക്തമായ ഭാവങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും നാടകത്തില്‍ കലാകാരന്മാര് പറയുന്നത്. രാജ്യത്തെ ഭരണകൂടത്തിന്റെ ഇരട്ടനിലപാടുകളുടെ തിക്തഫലങ്ങളാണ് പ്രേക്ഷകമനസിലേക്ക് നാടകം സന്നിവേശിപ്പിക്കുന്നത്. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് അതുല്‍ കൃഷ്ണയാണ്. ജസ്നയാണ് കിളിയായി വേഷമട്ടത്.
നജീബിന്റെ സമകാലീന തിരോധാനത്തെ കുറിച്ച് ഈ നാടകം പറയാതെ പറയുന്നു. ഫാഷിസ്റ്റുകള്‍ക്ക് രാജ്യത്തെ മുഴുവന്‍ അനുഭവിക്കാം. പാര്ശ്വവല്ക്കരിക്കപ്പട്ടവര്ക്ക് എന്നും ദുരിതങ്ങളും ദുരന്തങ്ങളും മാത്രമാണ് ജീവിതത്തില്‍. അറിവിന്റെ പുതിയ മാനങ്ങള്‍ തേടി പുറംലോകത്തെത്തിയ കേന്ദ്രകഥാപത്രത്തിന്് രാജ്യത്തെ ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ് മനസിലാകുന്നു. ഇത് ചോദ്യം ചെയ്യപ്പെടുന്നതോടെ കഥാപാത്രം തിരോധാനം ചെയ്യുന്നു. ഇതിലൂടെ നജീബിനുനേരെയുള്ള ഭരണകൂട ഭീകരതയാണ് നാടകത്തിലുടനീളം പറയുന്നത്.
ഫാഷിസത്തെ, അവര്‍ കൊണ്ടുവരുന്ന രണ്ടുതരം നീതിയെ ചെറുത്തു തോല്പിക്കുന്ന ജനകീയ പ്രതിരോധത്തിന്റെ കഥയാണ് വളരെ ശക്തമായ ഭാഷയില്‍ നാടകത്തിന്റെ രചയിതാവും സംവിധായകനുമായ സാഗര്‍ സത്യന് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."