സോക്കര്‍ താളത്തില്‍ ലയിച്ച് വള്ളുവനാടന്‍ കളിമൈതാനങ്ങള്‍
അലനല്ലൂര്‍: കാല്‍പന്തു കളിയുടെ തനതു ശൈലിയും മെയ്‌വഴക്കവും ആവേശവും നിലനിര്‍ത്തി സോക്കര്‍ താളത്തില്‍ ലയിച്ചിരിക്കുകയാണ് വള്ളുവനാടന്‍ കളിമൈതാനങ്ങള്‍. പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ കര്‍ക്കിടാംകുന്ന്, എടത്തനാട്ടുകര, മണ്ണാര്‍ക്കാട് എന്നീ ഗ്രാമങ്ങളിലാണ് കാല്‍പന്ത് കളിയുടെ ലഹരിയെ നെഞ്ചേറ്റി അകിലേന്ത്യാ സെവന്‍സ് മാമാങ്കങ്ങള്‍ക്ക് വിസില്‍ മുഴങ്ങിയിരിക്കുയാണിവിടെ.
അലനല്ലൂര്‍ കര്‍ക്കിടാംകുന്ന്, മണ്ണാര്‍ക്കാട് അകിലേന്ത്യാ മത്സരങ്ങല്‍ കൊടിയിറങ്ങിയ ഉടനെ കേരള ടീമിലേക്ക് നിരവധി താരങ്ങളെ സംഭാവന ചെയ്ത എടത്തനാട്ടുകര ചലഞ്ചേഴ്‌സ് ക്ലബ്ബിന് കീഴില്‍ മൈതാനത്തെയും സിനിമാ, കായിക താരങ്ങളെയും സാക്ഷിയാക്കി നാടിന്റെ ഉത്സവമാക്കിമാറ്റി പഞ്ചായത്ത് പ്രസിഡന്റ് വി. ഗിരിജയുടെ അധ്യക്ഷതയില്‍ മുന്‍ മന്ത്രി മഞ്ഞളാം കുഴി അലിയുടെ ഉദ്ഘാടനത്തോടെ ആരംഭിച്ചപ്പോള്‍ എടത്തനാട്ടുകരയില്‍ മൂന്നാമത് അഖിലേന്ത്യാ മാമങ്കത്തിനാണ് തിരി തെളിഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ കേരളത്തിലെ ആദ്യത്തെ അഖിലേന്ത്യാ സെവന്‍സ് ക്ലബ് ഫുട്‌ബോളിന് അലനല്ലൂര്‍ കര്‍ക്കിടാംകുന്ന് ഐ.സി.എസ്.യു.പി സ്‌കൂളാണ് വേദിയായത്. നവംബര്‍ രണ്ടിന് ആരംഭിച്ച ടൂര്‍ണ്ണമെന്റില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായുള്ള മുപ്പത്തിയൊന്ന് മികച്ച ടീമുകള്‍ ബൂട്ട് കെട്ടിയപ്പോള്‍ അല്‍ മദീന ചെറുപ്പുളശ്ശേരി ചാമ്പ്യന്മാരായി. ശേഷം മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന് കീഴില്‍ നടന്ന അഖിലേന്ത്യാ ഫുട്‌ബോളിലും വിജയം അല്‍ മദീന ചെറുപ്പുളശ്ശേരിക്കൊപ്പമായിരുന്നു. കേവലം വിനോദങ്ങള്‍ക്കപ്പുറം സമൂഹത്തില്‍ വ്യതയനുഭവിക്കുന്ന നൂറ് കണക്കിനാളുകളുടെ ദുരിതമകറ്റാനാണ് ഇവിടങ്ങളില്‍ നിന്നുള്ള വരുമാനങ്ങള്‍ വിനിയോഗിക്കുന്നത്.
കര്‍ക്കിടാംകുന്ന് കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന് ആസ്ഥാന മന്തിരവും, പാലിയേറ്റീവ് ക്ലിനിക്കിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഇവിടെ പന്തുരുളുന്നുവെങ്കില്‍ യം.എഫ്.എ മണ്ണാര്‍ക്കാട് ക്ലബ്ബിനും എടത്തനാട്ടുകര ചാലഞ്ചേഴ്‌സിനും രണ്ട് ലക്ഷം രൂപയുടെ കാരുണ്ണ്യ പ്രവര്‍ത്തനങ്ങളുടെ നീണ്ട നിരയാണ് അവകാശപ്പെടാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."