സ്മാര്‍ട്ട് ട്രെയിനിങ് റിസോഴ്‌സസ് 400 സ്ഥാപനങ്ങളിലേക്കുകൂടി
കൊച്ചി: ക്യാംപസ് റിക്രൂട്ട്‌മെന്റ് പരിശീലനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ട്രെയിനിങ് റിസോഴ്‌സസ്, ദക്ഷിണേന്ത്യയില്‍ 400 വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുകൂടി പ്രവര്‍ത്തനമേഖല വ്യാപിപ്പിക്കുന്നു. നിലവില്‍ രാജ്യത്തെ 185 ഇടങ്ങളിലായി 650ലേറെ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
കാംപസ് റിക്രൂട്ട്‌മെന്റ് പരിശീലനം, കമ്പനിയധിഷ്ഠിത പരിശീലനം, ലാംഗ്വേജ് സ്‌കില്‍ ഡെവലപ്പ്‌മെന്റ്, അഭിമുഖ ശില്‍പ്പശാല, സാങ്കേതിക പരിശീലനം തുടങ്ങി വ്യത്യസ്ത ഇനങ്ങളിലാണ് ഇപ്പോള്‍ പരിശീലനം നല്‍കിവരുന്നത്.
തൊഴില്‍ദാതാക്കള്‍ നടത്തുന്ന പരീക്ഷകളില്‍ വിജയം നേടുന്നതിനായി പരിശീലനം കൊടുക്കുന്ന 50 സ്മാര്‍ട്ട് ലേണിങ് സെന്ററുകളും പുതിയ 10 ഇ-ലേണിങ് പ്രോഗ്രാമുകളും ആരംഭിക്കാനും സ്മാര്‍ട്ട് തയാറെടുക്കുന്നുണ്ടെന്ന് സ്മാര്‍ട്ട് ട്രെയിനിങ് റിസോഴ്‌സസ് മാനേജിങ് ഡയരക്ടര്‍ അര്‍ച്ചന റാം അറിയിച്ചു.
നേരിട്ട് കാംപസ് സെലക്ഷന്‍ ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കും ജോലി നേടാനും അതില്‍ ശോഭിക്കാനും ആവശ്യമായ പരിശീലനം നല്‍കുന്ന പരിപാടികള്‍ വിപുലീകരിക്കാനാണ് സ്മാര്‍ട്ടിന്റെ പദ്ധതി.
നിലവില്‍ കേരളത്തിലെ 15 കോളജുകളുമായി സഹകരിച്ച് ഇത്തരം പരിശീലന പരിപാടി നടത്തുന്നുണ്ട്. ഈ വര്‍ഷം ഡിസംബറോടെ ഇത് ഇരട്ടിയാക്കാനാണ് സ്മാര്‍ട്ടിന്റെ ലക്ഷ്യം. രാജ്യമൊട്ടാകെ 200 കോളജുകളിലേയ്ക്ക് ഈ സേവനം വ്യാപിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."