ഭക്ഷ്യസുരക്ഷാ പദ്ധതി ആദ്യം നടപ്പാക്കുക കൊല്ലം ജില്ലയില്‍
ന്യൂഡല്‍ഹി: സംസ്ഥാനത്തിന് ആവശ്യമായ അരി നല്‍കാന്‍ എഫ്.സി.ഐ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയില്‍ ധാരണയായെന്നും കേരളത്തില്‍ അരി വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ കുറഞ്ഞ വിലയ്ക്ക് മാര്‍ച്ചു വരെ അരി ലഭിക്കുമെന്നും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍.
എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്ന് ധാന്യം യഥാസമയം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ടതാണ് റേഷന്‍ വിതരണത്തിലെ പ്രതിസന്ധികളില്‍ പ്രധാനം. ഈ സാഹചര്യത്തിലാണ് എഫ്.സി.ഐ ചെയര്‍മാനുമായി ചര്‍ച്ച നടത്തിയത്. നെല്ല് സംഭരണ പദ്ധതിയുടെ ഭാഗമായി ലഭിക്കാനുള്ള കേന്ദ്ര കുടിശ്ശിക 276.86 കോടി രൂപയാണ്. ഇത് ലഭിക്കാത്തതുമൂലം നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് പണം നല്‍കാനാവുന്നില്ല. ആയതിനാല്‍ കേന്ദ്രവിഹിതം അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. രാജ്യത്തെ പൊതുവിതരണ പരിഷ്‌കാരങ്ങളെപ്പറ്റിയും കറന്‍സി രഹിത ഇടപാടുകളുടെ സംവിധാനത്തെകുറിച്ചുമുള്ള വിലയിരുത്തലിനായി ചേര്‍ന്ന ഭക്ഷ്യമന്ത്രിമാരുടെ യോഗത്തിനുശേഷം വ ാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തിലോത്തമന്‍.
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ ഏപ്രില്‍ മാസത്തോടെ ലഭ്യമാക്കും. കൊല്ലം ജില്ലയിലായിരിക്കും ഭക്ഷ്യസുരക്ഷാ പദ്ധതി ആദ്യമായി നടപ്പാക്കുക. മാര്‍ച്ച് ഒന്നു മുതല്‍ ഇതാരംഭിക്കും. ശേഷം ഏപ്രില്‍ മുതല്‍ സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പാക്കും.
2013ല്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ വൈകിയത് മൂലം കേരളത്തിന് ലഭിച്ചിരുന്ന അധിക ധാന്യവിഹിതം വെട്ടിക്കുറച്ചിരുന്നു. ഇത് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാന് കേരളം നിവേദനം നല്‍കി. വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തിയതായും മന്ത്രി പറഞ്ഞു. ഭക്ഷ്യ വകുപ്പ് സെക്രട്ടറി മിനി ആന്റണിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."