തെരഞ്ഞെടുപ്പ് സംഘര്‍ഷം; സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: കുമ്മനം രാജ ശേഖരന്‍
മാനന്തവാടി: തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ വിവിധ അക്രമ സംഭവങ്ങളില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജ ശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുണ്ടായ അക്രമ സംഭവങ്ങളിലെല്ലാം ഒരു ഭാഗത്ത് സി.പി.എമ്മും മറു ഭാഗത്ത് വിവിധ രാഷ്ട്രീയ കക്ഷികളുമാണ്. അക്രമമുണ്ടായ പ്രദേശങ്ങളില്‍ എം.പിമാരുടെ സംഘത്തെ അയക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അധികാരമേറ്റ ഉടന്‍ പിണറായി വിജയന്‍ നടത്തിയ പ്രഖ്യാപനങ്ങളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ അക്രമമുണ്ടായ മുഴുവന്‍ പ്രദേശങ്ങളിലും സന്ദര്‍ശിക്കാന്‍ സംയുക്ത രാഷ്ട്രീയ പ്രതിനിധി സംഘത്തെ നിയോഗിക്കണം. മനുഷ്യാവകാശ കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍, വനിതാ കമ്മിഷന്‍ എന്നീ സംഘങ്ങളും പ്രദേശങ്ങള്‍ സന്ദര്‍ശിക്കണം.
പൊലിസ് അക്രമികളുടെ ഭാഗം ചേര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസെടുക്കുകയാണന്നും അദ്ദേഹം ആരോപിച്ചു. തവിഞ്ഞാല്‍ 43, പനവല്ലി എന്നീ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം അക്രമം നടന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ പ്രവര്‍ത്തകരോടൊപ്പം അദ്ദേഹം സന്ദര്‍ശിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്‍, സജി ശങ്കര്‍, അനന്തകുമാര്‍, കെ മോഹന്‍ദാസ്, കെ സദാനന്ദന്‍, പി.സി മോഹനന്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."