HOME
DETAILS
MAL
വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന് കുമ്മനം
backup
January 20 2017 | 09:01 AM
തിരുവനന്തപുരം: വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബിജെപി പ്രവര്‍ത്തകര്‍ക്ക് സുരക്ഷയില്ലാത്ത സംസ്ഥാനത്ത് തനിക്ക് വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന് കുമ്മനം പറഞ്ഞു. കുമ്മനം ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചു.
തീവ്രവാദ സംഘടനകളില്‍ നിന്ന് ഭീഷണി ഉണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്, കെ സുരേന്ദ്രന്, ശോഭ സുരേന്ദ്രന്, വി മുരളീധരന് എന്നിവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് തനിക്ക് സുരക്ഷ വേണ്ടെന്ന് കുമ്മനം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."