പ്രവാസി മലയാളി ഫെഡറേഷന്‍ അദാലത്ത് സംഘടിപ്പിച്ചു
ജിദ്ദ: പ്രവാസി മലയാളി ഫെഡറേഷന്‍ അല്‍ഖര്‍ജ് യുനിറ്റും ഇന്ത്യന്‍ എംബസ്സി വെല്‍ഫെയര്‍ വിഭാഗവും സംയുക്തമായി അല്‍ ഖര്‍ജ് മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച അദാലത്ത് നിരവധി പ്രവാസികള്‍ക്ക് ആശ്വാസമായി.
നിയമകുരുക്കില്‍പെട്ടു നാട്ടില്‍ പോകാന്‍ കഴിയാതെ നിയമവശങ്ങള്‍ അറിയാത്ത നിരവധി പേര്‍ക്ക് അദാലത്ത് ഏറെ പ്രയോജനമായി.
ഏറ്റവും കൂടുതല്‍ ആളുകളുടെ പരാതി സ്‌പോന്‍സര്‍ ഉറൂബ് ആക്കിയ നിരവധി കേസുകളാണ് ഉന്നയിക്കപെട്ടത്.
മാസങ്ങളായി ശബളം ലഭിക്കാത്തവര്‍ സ്‌പോന്‍സറുടെ പീഡനം തുടങ്ങിയ നിരവധി വിഷയങ്ങള്‍ക്ക് ഇന്ത്യന്‍ എംബസി വെല്‍ഫയര്‍ വിഭാഗം ഉദ്യോഗസ്ഥരായ പി.രാജേന്ദ്രന്‍, സെക്രട്ടറി ടി.ടി.ജോര്‍ജ് എന്നിവരുടെ നേതൃതത്തില്‍ നടന്ന പരാതികേള്‍ക്കല്‍ ഫോറത്തില്‍ തൊഴിലാളികള്‍ പരാതിപ്പെട്ടു.
ഇതിനു പുറമെ നിരവധി കേസുകള്‍ തല്‍സമയം സ്‌പോണ്‍സറുമായി സംസാരിച്ച് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു.
ഗ്ലോബല്‍ വക്താവ് ജയന്‍ കൊടുങ്ങല്ലൂര്‍, ജി.സി.സി, കോ ഓര്‍ഡിനേറ്റര്‍ റാഫി പാങ്ങോട്, പി.എം.എഫ് കേരള കോ ഓര്‍ഡിനേറ്റര്‍ ചന്ദ്രസേനന്‍, നാഷണല്‍ പ്രസിഡന്റ് ഡോക്ടര്‍ നാസര്‍, നാഷണല്‍ ജോയിന്‍ സെക്രട്ടറി സവാദ് അയത്തില്‍, അല്‍ ഖര്‍ജ് പ്രസിഡന്റ്് ഗിരിവാസന്‍ ജനറല്‍ സെക്രട്ടറി ഷംസുദീന്‍, ട്രഷറര്‍ ഗോപിനാഥ്, മോഹന്‍ മലപ്പുറം, രാജന്‍ ,അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."