HOME
DETAILS
MAL
ജിദ്ദില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയ്ക്കിടെ സ്വയം ബോംബ് പൊട്ടിച്ച് രണ്ടു ഭീകരവാദികള്‍ മരിച്ചു
backup
January 21 2017 | 19:01 PM
ജിദ്ദ: സഊദിയില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയ്ക്കിടെ സ്വയം ബോംബ് പൊട്ടിച്ച് ഭീകരവാദികള്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ സുരക്ഷാ സേന നടത്തിയ പരിശോധനയെത്തുടര്ന്ന്ഭീകരവാദി കളുമായി ഏറ്റുമുട്ടലുണ്ടാകുകയും രണ്ടുു ഭീകരവാദികള്‍ ആത്മഹത്യാ ബോംബ് ഉപയോഗിച്ച്പൊട്ടിത്തെറിക്കുകയു മായിരുന്നു. രണ്ട് ഭീകര കേന്ദ്രങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഒരേ സമയം നടത്തിയ റെയ്ഡിനിടെ രണ്ടു ഭീകരർ ബെൽറ്റ് ബോംബ് പൊട്ടിച്ച് ജീവനൊടുക്കിയത്
. പാക് യുവതി അടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയ വക്താവ് മേജർ ജനറൽ മൻസൂർ അൽതുർക്കി അറിയിച്ചു.
ഭീകര താവളമാക്കി മാറ്റിയ കിഴക്കൻ ജിദ്ദയിലെ അൽഹറാസാത്ത് ഡിസ്ട്രിക്ടിലെ ഇസ്തിറാഹയും അൽനസീം ഡിസ്ട്രിക്ടിലെ ഫ്ളിറ്റിലുമാണ് റെയ്ഡ് നടത്തിയത്. ബോംബുകൾ നിർമിക്കുന്നതിനുള്ള കേന്ദ്രമായും ഒളിത്താവളവുമായാണ് ഇസ്തിറാഹ ഉപയോഗിച്ചിരുന്നത്. സുരക്ഷാ സൈനികർ വളഞ്ഞതോടെ രണ്ടു പേർ ബെൽറ്റ് ബോംബ് പൊട്ടിക്കുകയായിരുന്നു.
സുരക്ഷാ സേന കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ സേനക്കു നേരെ വെടി വയ്്ക്കുകയായിരുന്നു ഭീകരവാദികള്‍. തുടര്‍ന്ന് സുരക്ഷാ സേന തിരിച്ച് വെടി വെച്ചപ്പോള്‍ ഭീകരവാദികള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
സ്വദേശി പൗരൻ ഹുസാം ബിൻ സ്വാലിഹ് ബിൻ സംറാൻ അൽജുഹനിയാണ് അറസ്റ്റിലായത്. പാക്കിസ്ഥാൻകാരിയായ ഫാത്തിമ റംസാൻ ബലൂശി അലി മുറാദിനെയും ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു. പാക് യുവതി തന്റെ ഭാര്യയാണെന്ന് യുവാവ് പറഞ്ഞു. ഇവര്‍ താമസിച്ചിരുന്നു കൊട്ടിടം സ്‌ഫോടനത്തില്‍ പൂര്‍ണമായി തകര്‍ന്നു. ഇവിടെനിന്ന് ഇവർ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."