ജെല്ലിക്കെട്ട് അനിശ്ചിതത്വത്തില്‍: തമിഴ്‌നാട്ടില്‍ വീണ്ടും പ്രതിഷേധം
ചെന്നൈ: ഓര്‍ഡിനന്‍സ് അല്ല, നിയമനിര്‍മാണമാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനായി വീണ്ടും സമരം. ഇതോടെ ഇന്ന് ആരംഭിക്കാനിരുന്ന ജെല്ലിക്കെട്ട് നടത്തുന്നതില്‍ ചിലയിടങ്ങളില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. നിയമനിര്‍മാണം വേണമെന്നാവശ്യപ്പെട്ട് മധുരയിലെ അളങ്കനല്ലൂരില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്. മുഖ്യമന്ത്രി പനീര്‍സെല്‍വത്തിനെതിരേയാണ് വ്യാപക പ്രതിഷേധമുയരുന്നത്.
അഞ്ചുദിവസത്തെ പ്രക്ഷോഭത്തിനൊടുവില്‍ തമിഴ്‌നാട്ടില്‍ ഇന്ന് മുതല്‍ ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയിരുന്നു. നിരോധനമേര്‍പ്പെടുത്തിയുള്ള സുപ്രിംകോടതി ഉത്തരവ് മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതോടെയാണ് ജെല്ലിക്കെട്ട് നടത്താനുള്ള അവസരം ലഭിച്ചത്. വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സില്‍ ഇന്നലെ രാഷ്ട്രപതി പ്രണബ്മുഖര്‍ജി ഒപ്പിട്ടശേഷം വൈകീട്ടോടെ ഗവര്‍ണര്‍ക്ക് കൈമാറി. തുടര്‍ന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവും ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയതോടെയാണ് ഇന്ന് ജല്ലിക്കെട്ട് നടത്താന്‍ തീരുമാനമായത്. അതിനിടെയാണ് ഒരു കൂട്ടര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."