ആ വെളിച്ചത്തിനിപ്പോഴും എന്തു തെളിച്ചം
നിര്‍വചനങ്ങള്‍ക്കതീതനായിരുന്നു വൈക്കം മുഹമ്മദ് ബഷീറും അദ്ദേഹത്തിന്റെ സാഹിത്യവും. അനുഭവങ്ങള്‍ കൊണ്ടണ്ടല്ലാതെ സാഹിത്യം രചിച്ചിട്ടില്ല. സാഹിത്യഭാഷയാകട്ടെ അനുഭവ പരിസരങ്ങളില്‍ നിന്നു കണ്ടെണ്ടടുത്ത വാക്കുകളില്‍ നിന്നായിരുന്നു. അതുകൊണ്ടാണ് 'ബാല്യകാലസഖിയുടെ വക്കില്‍ ജീവിതത്തിന്റെ രക്തം പൊടിഞ്ഞിരിക്കുന്നു' എന്ന് എം.പി പോള്‍ എഴുതിയത്.
സമശീര്‍ഷരായ എഴുത്തുകാരില്‍ നിന്നു വ്യത്യസ്തമായി (തകഴി, ദേവ്, വര്‍ക്കി, പൊറ്റെക്കാട്ട്്, ഉറൂബ് ) ബഷീറിന്റെ എഴുത്തിനെ മാത്രം'ബഷീരിയന്‍ സാഹിത്യം' എന്നു വിളിക്കപ്പെട്ടതും അതുകൊണ്ടണ്ടാണ്. സാഹിത്യത്തിന്റെ ഭാഷയില്‍ ബഷീര്‍ അനുഭവങ്ങളുടെ ഒരു വന്‍കര കൊണ്ടണ്ടുവന്നു എന്ന് എം.എന്‍ വിജയന്‍ വിശേഷിപ്പിച്ചതും അതുകൊണ്ടണ്ടാണ്. എന്നാല്‍ അനുഭവങ്ങളുടെ ഒരു വന്‍കരയോടൊപ്പം ബഷീര്‍ മലയാളത്തില്‍ സ്വന്തമായി ഒരു ഭാഷയും കൊണ്ടണ്ടുവന്നു.
എന്റെ ഉമ്മ സംസാരിക്കുന്ന ഭാഷയാണ് എന്റെ മാതൃഭാഷ എന്ന് മടിയേതുമില്ലാതെ ബഷീര്‍ പറഞ്ഞു. വ്യാകരണമില്ലാത്ത ഭാഷകൊണ്ടണ്ട് സാഹിത്യം രചിച്ചതിനു പുറമേ അന്നുവരെ ഇല്ലാതിരുന്ന സവര്‍ണ മേധാവിത്തത്തെ ചൊടിപ്പിക്കുന്ന കഥാപാത്രങ്ങളും എഴുത്തിടങ്ങളില്‍ കയറിവന്നു. സാഹിത്യ തമ്പുരാക്കന്മാര്‍ ശ്രദ്ധിക്കാതിരുന്ന തിരണ്ടണ്ടു കല്യാണം, കാത് കുത്ത് എന്നിത്യാതി വിഷയങ്ങള്‍ രചനാ ലോകത്തേക്കു കൊണ്ടണ്ടുവന്നു. അനുഭവ പരിസരങ്ങളില്‍ നിന്നു ബഷീര്‍ കണ്ടെണ്ടടുത്തതായിരുന്നു ഇവയൊക്കെ.
പ്രപഞ്ചങ്ങളായ പ്രപഞ്ചമേ, സനാതന വെളിച്ചമേ, എന്നദ്ദേഹം നിരന്തരം ഉരുവിട്ടു. 'ഒരു മനുഷ്യന്‍' എന്ന കഥയിലൂടെ മനുഷ്യത്വത്തിന്റെ അപാരമായ കാരുണ്യവര്‍ഷം എന്തെന്ന് അറിയിച്ചു. ജയിലറയ്ക്കുള്ളില്‍ നിന്ന് ഏതു പാതിരാത്രിയിലും കയറിവന്നേക്കാവുന്ന മകനുവേണ്ടണ്ടി എന്നും രാത്രി ചോറ് വിളമ്പിവച്ച് ഉറങ്ങാതെ കാത്തിരുന്ന ഉമ്മയുടെ കഥയിലൂടെ മാതൃത്വത്തിന്റെ മഹനീയത വ്യക്തമാക്കി.
രാഷ്ട്രീയ തടവുകാരനായി ജയില്‍ശിക്ഷ അനുഭവിക്കവേ ജയിലുകളില്‍ സ്‌നേഹത്തിന്റെ വസന്തം പോലെ പൂന്തോട്ടം തീര്‍ത്തു. ഹൃദയം ഹൃദയത്തെ തൊട്ടെന്നപോലെ ജയില്‍വളപ്പുകളില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു.
ബഷീര്‍ കൃതികളില്‍ കാരുണ്യത്തിന്റെ കടാക്ഷമേ, വെളിച്ചത്തിന്റെ വെളിച്ചമേ എന്ന സന്ദേശം എപ്പോഴും അലയടിയായി വന്നിട്ടുള്ളതായി കാണാം. ഈ കരുണയും നന്മയും സ്‌നേഹവും അദ്ദേഹത്തിന്റെ മനസിലുള്ളതു കൊണ്ടണ്ടാണ് കൃതികളിലാകെ നന്മയുടെ ശോഭയും സ്‌നേഹത്തിന്റെ പരിമളവും വീശിവിതറാന്‍ അദ്ദേഹത്തിനു കഴിയുന്നത്. എല്ലാ ജീവജാലങ്ങളോടും ബഷീറിനു കരുണയായിരുന്നു. പ്രകൃതി, വൃക്ഷങ്ങള്‍, ചെടികള്‍, പുഷ്പങ്ങള്‍, അട്ട, തേള്, പഴുതാര, മൂര്‍ഖന്‍ പാമ്പ് തുടങ്ങി പൂച്ച, പട്ടി, കോഴി, ആടു വരെ ബഷീര്‍ കൃതികളിലെ സ്ഥിരം കഥാപാത്രങ്ങളാണ്. നന്മയുടെ സന്ദേശവും സ്‌നേഹത്തിന്റെ വിശുദ്ധിയുമില്ലാത്ത ബഷീര്‍ കഥകള്‍ കാണാന്‍ കഴിയില്ല.
ബഷീര്‍ എഴുതിയത് വ്യാകരണം നോക്കിയല്ല. ഹൃദയത്തില്‍ നോക്കിയാണ്. ഹൃദയമുള്ള ഒരു മനുഷ്യനായിരുന്നു ബഷീര്‍. മനുഷ്യത്വമുള്ള ഒരു ഹൃദയമായിരുന്നു അദ്ദേഹത്തിന്റേത്. മനുഷ്യരെപോലെ മൃഗങ്ങളും വൃക്ഷങ്ങളും പക്ഷികളും സ്‌നേഹിക്കപ്പെടേണ്ടണ്ടതാണെന്ന് അദ്ദേഹം വിശ്വസിച്ചു. തിര്യക്കുകളെ ബഷീറിനോളം കഥകളിലേക്കും എഴുത്തിലേക്കും പ്രവേശിപ്പിച്ച മറ്റൊരു സാഹിത്യകാരനെ ചരിത്രം പഠിച്ചെഴുതിയ ഗവേഷകര്‍ക്ക് കണ്ടെണ്ടത്താനായിട്ടില്ല.
നന്മയെക്കുറിച്ച് ബഷീര്‍ പറയുന്നു, വെള്ളം കിട്ടാതെ വാടിത്തളര്‍ന്നു നില്‍ക്കുന്ന ഒരു ചെടി എവിടെയെങ്കിലും കണ്ടണ്ടിട്ട് ലേശം വെള്ളം കൊണ്ടണ്ടുവന്ന് നിങ്ങള്‍ അതിന്റെ ചുവട്ടില്‍ ഒഴിക്കുകയാണെങ്കില്‍ അതു നന്മ. (ഓര്‍മയുടെ അറകള്‍) ഈ നന്മയുടെ ഉറവിടമുള്ളതു കൊണ്ടണ്ടാണ് ദാഹിച്ചുവലഞ്ഞ ഒരു വൃദ്ധ യാത്രികന് മറ്റൊരാളില്‍ നിന്നു വാങ്ങിക്കൊടുത്ത വെള്ളത്തില്‍ നിന്ന് കുടിച്ചതില്‍ പാതി വഴിയരികിലെ മാവിന്‍ചുവട്ടിലൊഴിക്കുന്നതും പിന്നെ അയാള്‍ മരിക്കുന്നതുമായ കഥ(തേന്മാവ്) സൃഷ്ടിക്കാന്‍ കഴിഞ്ഞത്. അതാണ്, അന്ത്യശ്വാസം വലിക്കുന്ന മനുഷ്യനു വെള്ളം കൊടുക്കുന്നതും വരണ്ടുനില്‍ക്കുന്ന ചെടിയുടെ കടയ്ക്കല്‍ വെള്ളം ഒഴിക്കുന്നതും തമ്മില്‍ ബഷീറിനു വ്യത്യാസമില്ലെന്ന് ആശാമേനോന്‍ പറഞ്ഞത്.
മനുഷ്യ സ്‌നേഹത്തിലധിഷ്ഠിതമായിരുന്നു ബഷീര്‍ കൃതികള്‍. സ്‌നേഹം, ദയ, കരുണ, ക്ഷമ എന്നിവയില്‍ മുദ്രിതമായിരുന്നു ബഷീറിന്റെ രചനകള്‍. തിന്മ നിറഞ്ഞ കഥാപാത്രങ്ങള്‍ കണ്ടെണ്ടടുക്കാനായാല്‍ പോലും അതില്‍ അടിയൊഴുക്കായുണ്ടണ്ടാവുക നന്മയുടെ സന്ദേശമായിരിക്കും. മനുഷ്യരുടെ ക്രൂരതയെക്കുറിച്ച് പറയുമ്പോഴും മനുഷ്യര്‍ എന്തായിരിക്കരുത് എന്നാകും ആ കഥാപാത്രത്തിന്റെ ദൗത്യം. അതാണു ബഷീര്‍ കഥകള്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്നത്.
ഏതു കാലത്തെയും വ്യവസ്ഥിതികളെ ചോദ്യം ചെയ്യുന്ന ഒരു പശ്ചാത്തലം ബഷീര്‍ കഥകളില്‍ നേരിട്ടല്ലെങ്കിലും കണ്ടെണ്ടത്താന്‍ കഴിയുന്നത് ഇതിന്റെ സാക്ഷ്യമാണ്. ബഷീര്‍ നര്‍മത്തില്‍ ചാലിച്ചെഴുതിയ പല കഥകളും ആ കാലത്തെ (പില്‍ക്കാലത്തേയും) വ്യവസ്ഥിതികളോടുള്ള പോരാട്ടമായി വേണം കാണാന്‍. ഭഗത് സിംഗ് മോഡല്‍ വിപ്ലവമൊക്കെ കൊണ്ടണ്ടുനടന്ന ബഷീര്‍ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവിന്റെ മേലങ്കി സ്വയമെടുത്തണിഞ്ഞില്ലെങ്കിലും കഥകളിലൂടെ ഒരു പരിഷ്‌കര്‍ത്താവിന്റെ നിയോഗം പലപ്പോഴും ഏറ്റെടുത്തിട്ടുണ്ടണ്ട്. സാമൂഹിക പരിഷ്‌കരണ ദൗത്യമായി എഴുത്തിനെ രൂപീകരിക്കാതെ തന്നെ ബഷീര്‍ സ്വന്തം സമുദായത്തിലെ അനാചാരങ്ങള്‍ക്കും യാഥാസ്ഥിതികതയ്ക്കുമെതിരേ കലാപമുയര്‍ത്തിയിട്ടുണ്ടണ്ട്. ബാല്യകാലസഖി, ന്റുപ്പൂപ്പാക്കൊരാനേണ്ടണ്ടാര്‍ന്ന് തുടങ്ങിയ കൃതികളില്‍ സ്വസമുദായത്തിലെ തറവാടിത്ത ദുരഭിമാനം, നിരക്ഷരത, യാഥാസ്ഥിക വാദം, സ്ത്രീധന സമ്പ്രദായം, ശുചിത്വബോധം തുടങ്ങിയവയ്‌ക്കെതിരേ ബഷീര്‍ നടത്തിയ പരിഹാസോന്മുഖമായ വിമര്‍ശന രീതികള്‍ ആ കാലത്തോടും സമ്പ്രദായങ്ങളോടുമുള്ള ചോദ്യം ചെയ്യലായും കലാപമായും വേണം കാണാന്‍.
കക്കൂസിന്റെ ആവശ്യകതയും ശുചിത്വബോധത്തെക്കുറിച്ചുള്ള ക്ലാസും നിസാര്‍ അഹമ്മദിനെ കൊണ്ടണ്ട് (ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്) ചെയ്യിക്കുന്നത് ബഷീറിലെ വിപ്ലവകാരിയും സാമൂഹിക പരിഷ്‌കര്‍ത്താവുമല്ലെങ്കില്‍ പിന്നെയാരാണ്?
ഹൃദയത്തിന്റെ ഭാഷയിലാണു ബഷീര്‍ എഴുതിയത്. വ്യാകരണവും ഭാഷാ പാണ്ഡിത്യവും ബഷീറിനുണ്ടണ്ടായിരുന്നില്ല. അതാണു ബഷീറിനേക്കാള്‍ വിദ്യാഭ്യാസമുണ്ടണ്ടായിരുന്ന സഹോദരന്‍ അബ്ദുല്‍ ഖാദറിനെക്കൊണ്ട് 'ഇക്കാക്കാ ഇതിലെ ആഖ്യാതാവെവിടെ' എന്നു ചോദിപ്പിച്ചത്. ബഷീര്‍ എഴുതിയത് അനുഭവങ്ങളുടെ ഭാഷ കൊണ്ടണ്ടാണ്. അനുഭവങ്ങളുടെ ഭൂഖണ്ഡങ്ങള്‍ ഹൃദയത്തിലുള്ളതു കൊണ്ടണ്ടുമാത്രമാണ് അദ്ദേഹം എഴുത്തുകാരനായത്. അതുകൊണ്ടണ്ടാണ് അനുഭവങ്ങളുടെ വന്‍കരയുടെ ഒരു ഭാഷ ബഷീര്‍ നിരൂപിച്ചെടുത്തതും.
എന്നിട്ടും ബഷീറിന്റെ ഭാഷ വിമര്‍ശനങ്ങള്‍ക്കിരയായി. സത്യത്തില്‍ ഈ വിമര്‍ശനങ്ങള്‍ ബഷീറിനെതിരായിട്ടായിരുന്നു. സാഹിത്യത്തിലെ സവര്‍ണലോപികളായിരുന്നു പിന്നില്‍. 'ബഷീര്‍ സാഹിത്യം' അതിനെ മറികടന്നപ്പോള്‍ ബാല്യകാലസഖി, മതിലുകള്‍ തുടങ്ങിയവയില്‍ ചോരണമാരോപിച്ചു. എന്നിട്ടും സാഹിത്യത്തില്‍ ഹിമാലയ സമാനമായി ബഷീര്‍ നിലകൊണ്ടണ്ടു. അപ്പോള്‍ അപവാദ പ്രചാരണങ്ങളായി. ശബ്ദങ്ങള്‍, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്, ഭഗവത്ഗീതയും കുറെ മുലകളും തുടങ്ങിയ കൃതികള്‍ക്കെതിരായി അശ്ലീല കോലാഹലങ്ങള്‍. രോഗവും മനുഷ്യനും എന്തെന്നറിഞ്ഞ ആ മനുഷ്യന്‍ കുലുങ്ങിയില്ല.
പ്രപഞ്ചത്തോളം അനന്തമായ ക്ഷമയോടെയാണ് എല്ലാം എതിരേറ്റത്. തര്‍ക്കങ്ങള്‍ക്കോ വാദമുഖങ്ങള്‍ക്കോ തല കൊടുത്തില്ല. എല്ലാം മൗനം കൊണ്ടണ്ടു നേരിട്ടു. സാഹിത്യബാഹ്യമായ വിദ്വേഷമാണ് ഇതിന്റെയെല്ലാം പിന്നിലെന്നു വായനക്കാര്‍ തിരിച്ചറിഞ്ഞു. ഈ സമയത്തു പോലും ബഷീര്‍ ക്ഷോഭിച്ചില്ല.
ജീവിച്ചിരുന്നപ്പോഴും അല്ലാത്തപ്പോഴും വിവാദങ്ങള്‍ അദ്ദേഹത്തെ വലിച്ചിഴച്ചിരുന്നു. മരിക്കുവോളം എഴുത്തിലും ജീവിതത്തിലും ആക്രമിക്കപ്പെട്ട മറ്റൊരു എഴുത്തുകാരനില്ല. അനന്തമായ പ്രാര്‍ഥനയാകുന്ന പ്രപഞ്ചത്തിലേക്ക് അദ്ദേഹം അലിഞ്ഞുചേര്‍ന്നിട്ടും ബഷീര്‍ എന്ന വ്യക്തിയും അദ്ദേഹത്തിന്റെ കൃതികളും ചര്‍ച്ചാവിഷയമാവുകയും പഠിക്കപ്പെടുകയും വിവാദങ്ങള്‍ ഏറ്റുവാങ്ങുകയും പുസ്തകങ്ങള്‍ വിറ്റഴിക്കപ്പെടുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."