സി.പി.എം പ്രവര്‍ത്തകന്റെ നില അതീവ ഗുരുതരം ; കടുത്ത വിരോധവും, പാര്‍ട്ടി വിട്ടതും കൊലപാതക ശ്രമത്തിന് പ്രേരണയായെന്ന് പൊലിസ്
വാടാനപ്പള്ളി: ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങരയില്‍ സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നില്‍ മുഖ്യ പ്രതിയായ ബി.ജെ.പി പ്രവര്‍ത്തകനുണ്ടായ കടുത്ത വിരോധവും, സി.പി.എമ്മില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ പേരില്‍ നിരന്തരം ആക്രമിക്കാന്‍ ശ്രമിച്ചതും കൊലപാതക ശ്രമത്തിന് പ്രേരണയായെന്നും പൊലിസ്.
സി.പി.എം പ്രവര്ത്തകന് ചെമ്പന്‍ ശശികുമാറും, ബി.ജെ.പി പ്രവര്ത്തകന് ബിനീഷും തമ്മിലുള്ള ശത്രുതക്ക് വര്‍ഷങ്ങളോളം പഴക്കമുണ്ട്. ബിനീഷും കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികളും മുമ്പ് സി.പി.എമ്മിലായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. ബി.ജെ.പിയില്‍ ചേര്‍ന്നതോടെ ബിനീഷും, സി.പി.എം പ്രവര്‍ത്തകനായ ചെമ്പന്‍ ശശികുമാറും തമ്മില്‍ കടുത്ത ശത്രുതയിലായി.
ശശികുമാറും സഹോദരനും ചേര്‍ന്ന് ബിനീഷിനെ പലതവണ മര്‍ദ്ദിച്ചതും ഇവര്‍ തമ്മിലുള്ള ശത്രുതക്ക് ആഴം കൂട്ടാനിടയാക്കി. ശശികുമാറും, ബിനീഷും പരസ്പരം ആക്രമിക്കപ്പെട്ടതിന്റെ പേരില്‍ 7ഓളം കേസുകള്‍ നിലവിലുള്ളതായി വലപ്പാട് സി.ഐ ആര്.രതീഷ്കുമാര്‍ പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് 19ന് പൊക്കുളങ്ങരയില്‍ വെച്ച് ശശികുമാറില്‍ നിന്ന് മര്‍ദ്ദനമേറ്റതോടെ ഇയാളെ കൊലപ്പെടുത്താനുള്ള പദ്ധതിക്ക് ബിനീഷ് രൂപം നല്കി.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതരയോടെ വീട്ടിലേക്ക് ബൈക്കില്‍ വരുകയായിരുന്ന ശശികുമാറിനെ പൊക്കുളങ്ങര പാലത്തിന് നൂറ് മീറ്റര്‍ അകലെ വെച്ച ബിനീഷും സംഘവും ആക്രമിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് കൊണ്ട് ചെമ്പന്‍ ശശികുമാറിന്റെ തലക്കും പിന്നീട് ബൈക്കിലും അടിച്ചു.
ഇതോടെ ബൈക്ക് നിയന്ത്രണം വിട്ട് അക്രമി സംഘത്തിലെ ഗിരീഷിനെ ഇടിച്ചു തെറിപ്പിച്ചു. റോഡില്‍ വീണ ശശികുമാറിനെ ബിനീഷും സംഘവും ആക്രമിക്കുകയായിരുന്നു. ശശികുമാറിന്റെ ഇരുകാല് പാദങ്ങളും വെട്ടേറ്റ് പിളര്‍ന്ന നിലയിലായിരുന്നു.
ശരീരമാസകലം അടിയേറ്റ ശശികുമാറിനെ ബിനീഷും സംഘവും റോഡരികിലെ പൊന്തക്കാട്ടിലേക്ക് വലിച്ചിട്ടു. തുടര്‍ന്ന് ബിനീഷും സംഘവും ബൈക്കിടിച്ച് പരുക്കേറ്റ സുഹൃത്ത് ഗിരീഷിനെ തന്റെ കാറില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഗിരീഷും, ചെമ്പന്‍ ശശികുമാറും ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ ശശികുമാറിന്റെ മര്‍ദ്ദനത്തില്‍ ബിനീഷിന്റെ കാഴ്ചശക്തിക്ക് മങ്ങലേറ്റതും കൊലപാതക ശ്രമത്തിന് ഇടവരുത്തിയെന്നും പൊലിസ് പറയുന്നു.
സി.പി.എം പ്രവര്‍ത്തകന്റെ
നില അതീവ ഗുരുതരം കടുത്ത വിരോധവും, പാര്‍ട്ടി വിട്ടതും
കൊലപാതക ശ്രമത്തിന് പ്രേരണയായെന്ന് പൊലിസ്

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."