കഴിഞ്ഞത് സഊദി ചരിത്രത്തിലെ സുവര്‍ണ വര്‍ഷം
റിയാദ്: സഊദി ചരിത്രത്തിലെ സുവര്‍ണ്ണ വര്‍ഷമാണ് കഴിഞ്ഞ 2017. നിരവധി പ്രബലമായ മാറ്റങ്ങള്‍ക്കും തിരുത്തലുകള്‍ക്കുമാണ് സഊദി കഴിഞ്ഞ വര്‍ഷം സാക്ഷ്യം വഹിച്ചത്.
ലോകം തന്നെ അദ്ഭുതത്തോടെ നോക്കി കണ്ട പ്രഖ്യാപനങ്ങള്‍, നിയമ വ്യവസ്ഥയിലെ മാറ്റങ്ങളും തിരുത്തലുകള്‍, ഭരണരംഗത്തെ അധികാര മാറ്റങ്ങള്‍, ലോകം ആശങ്കയോടെ ഉറ്റുനോക്കിയ നിമിഷങ്ങള്‍ എന്നിവക്കെല്ലം പോയ വര്‍ഷം സഊദി സാക്ഷിയായിട്ടുണ്ട്.
ചരിത്രപരമായ തീരുമാനകള്‍ക്ക് ചുക്കാന്‍ പിടിച്ചതും നിയന്ത്രിക്കുന്നതും കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്റെ കരങ്ങളാണ്. ഒടുവില്‍ ലോകത്തെ ശക്തരായ സ്വാധീനമുള്ള ഭരണാധികാരികളില്‍ അദ്ദേഹത്തിന്റെ പേര് മുന്നില്‍ വരികയും ചെയ്തു.
വനിതകളുടെ ഡ്രൈവിംഗ് അനുമതിയാണ് ഏറ്റവും പ്രധാനം. രാജപാരമ്പര്യം മാറ്റി കുറിച്ച് ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഇഷ്ട പുത്രന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടവകാശിയായി അവരോധിക്കല്‍, അഴിമതിയുടെ പേരില്‍ മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, രാജകുടുംബങ്ങളിലെ ഉന്നതര്‍ അടക്കം നിരവധി പ്രമുഖരെ അറസ്റ്റ് ചെയ്യല്‍ എന്നിവക്കും പോയ വര്‍ഷം സാക്ഷിയായി.
കൂടാതെ, രാജ്യത്ത് സിനിമ പ്രദര്‍ശനത്തിന് അനുമതി, ലോകത്തെ വിസ്മയിപ്പിച്ച നിയോം പദ്ധതി പ്രഖ്യാപനം, ലോകത്ത് ആദ്യമായി പൗരത്വം നല്‍കിയ ആര്‍ടിഫിഷ്യല്‍ മനുഷ്യനായ, ചരിത്ര വിസ്മയമായ സോഫിയയുടെ ഉദയം, ഭരണമേറ്റെടുത്ത ശേഷം ആദ്യമായി ഒരു അമേരിക്കന്‍ ഭരണാധികാരി നടത്തിയ വിദേശ സന്ദര്‍ശനത്തില്‍ സഊദിയെ തിരഞ്ഞെടുത്തത്, ഖത്തറിനെതിരെ നിലപാടെടുക്കല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്കാണ് സല്‍മാന്‍ രാജാവിന്റെയും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നേതൃത്വത്തില്‍ സഊദി സാക്ഷ്യം വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."