സംഘാടക മികവുകൊണ്ടു ശ്രദ്ധേയമായി വേള്‍ഡ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പ്
ജിദ്ദ: സംഘാടക മികവുകൊണ്ടു ശ്രദ്ധേയമായി വേള്‍ഡ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പ്. സഊദികളടക്കം നൂറ്റി അന്‍പതോളം വനിതാ താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ അണിനിരന്നത്. സഊദി വനിതകള്‍ ചെസില്‍ സാന്നിധ്യം അറിയിക്കുന്നത് ഇതാദ്യമാണ്.
ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മൂന്ന് താരങ്ങളടക്കം 180 ഗ്രാന്റ് മാസ്റ്റര്‍മാരാണ് മത്സരത്തില്‍ പങ്കെടുത്തത്. വനിതകളുടെ വിഭാഗത്തില്‍ മത്സരിക്കുന്ന നൂറിലേറെ പേരില്‍ ഇന്ത്യന്‍ സാന്നിധ്യം നാലു പേരായിരുന്നു. അടുത്ത വര്‍ഷവും മത്സരത്തിനെത്തുമെന്ന് ഇന്ത്യന്‍ വനിതാ താരങ്ങള്‍ പറഞ്ഞു.
റാപ്പിഡ് ചെസ് വിഭാഗത്തില്‍ സ്വര്‍ണവും ബ്ലിറ്റ്സ് വിഭാഗത്തില്‍ വെങ്കലവും നേടിയ വിശ്വനാഥന് ആനന്ദിനൊപ്പം ഇന്ത്യക്കായി കളിക്കാനെത്തിയത് നാലു വനിതകളടക്കം എട്ട് പേര്. ഗംഭീരമായിരുന്നു തുടക്കം മുതല്‍ അവസാനം വരെ സംഘാടനം.
അതേ സമയം പുതിയ മത്സര ഇനങ്ങള്‍ രാജ്യത്തെത്തുമെന്ന ആത്മ വിശ്വാസത്തിലാണ് സഊദി സ്പോര്‍ട്സ് മന്ത്രാലയ അധികൃതര്‍.
കിങ് സല്മാന് ചെസ് ചാമ്പ്യന്‍ഷിപ്പിലെ ബ്ലിറ്റ്സ് വിഭാഗത്തില്‍ നോര്‍വേയുടെ മാഗ്നസ് കാള്സണ് ജേതാവ്. ഒരു റൗണ്ട് ബാക്കി നില്‍ക്കേയാണ് റഷ്യയുടെ കര്ജാകിന് സര്ജിയെയും ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിനേയും പിന്തള്ളി കാള്സണ് കിരീടം ചൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."