ഭരണഘടന അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ മാവോവാദികള്‍ തയാറാകണം: ജില്ലാ ജഡ്ജി
ഭരണഘടന അംഗീകരിച്ച് മാവോവാദികള്‍ക്കും മറ്റു രാഷ്ട്രീയക്കാരെപ്പോലെ സമൂഹത്തില്‍ പ്രവര്‍ത്തിക്കാമെന്നും ജഡ്ജി എസ്.എസ് വാസന്‍ പറഞ്ഞു
കരുളായി: ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചു മറ്റു രാഷ്ട്രീയ പ്രവര്‍ത്തകരെപ്പോലെ പ്രവര്‍ത്തിക്കാന്‍ മാവോയിസ്റ്റുകള്‍ തയാറാകണമെന്ന് ജില്ലാ ജഡ്ജി എസ്.എസ് വാസന്‍. ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയും നിലമ്പൂര്‍ താലൂക്ക് ലീഗല്‍ സര്‍വിസ് കമ്മിറ്റിയും കരുളായിയില്‍ സംഘടിപ്പിച്ച നിയമ ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സായുധ സമരം നടക്കാത്ത സ്വപ്നമാണ്. തുരുമ്പെടുത്ത ആശയമാണത്. മനുഷ്യ മനസിലാണ് വിപ്ലവം നടക്കേ@ണ്ടത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അഭിപ്രായം പ്രകടിപ്പിക്കാനും വിമര്‍ശിക്കാനും പ്രതികരിക്കാനുമുള്ള സാധ്യതകള്‍ കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. സി.പി.ഐ മാവോയിസ്റ്റ് സംഘടനയ്ക്കും ഇവിടെ പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട@്. പക്ഷേ, തോക്കെടുക്കാനും സമൂഹത്തില്‍ അസ്ഥിരതയുണ്ടണ്ടാക്കാനും ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളേയും അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇത്തരം സംഘടനകള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി മഞ്ചേരി സെക്രട്ടറി രാജന്‍ തട്ടില്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷെരീഫ, പഞ്ചായത്തംഗം കെ. ഉഷ, നിലമ്പൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷെറി ജോര്‍ജ്, പൂക്കോട്ടുംപാടം എസ്.ഐ അമൃതരംഗന്‍, പാരാലീഗല്‍ വാളണ്ടിയര്‍ യു. ബാലകൃഷ്ണന്‍, നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ. അനീഷ് ചാക്കോ, നിലമ്പൂര്‍ താലൂക്ക് ലീഗല്‍ സര്‍വിസ് കമ്മിറ്റി സെക്രട്ടറി കെ.പി റഹ്മത്തുള്ള സംസാരിച്ചു. അഡ്വ. സുജാത എസ്. വര്‍മ വിഷയാവതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."