വീട്ടുതടങ്കലിലായിരുന്ന കുട്ടികളെയും വല്യുമ്മയെയും മോചിപ്പിച്ചു
തിരൂര്‍: മനോവൈകല്യമുള്ള മാതാവ് വീട്ടുതടങ്കലിലാക്കിയ കുട്ടികള്‍ക്കും വല്യുമ്മയ്ക്കും ശിശുക്ഷേമ സമിതിയുടെ ഇടപെടലിലൂടെ മോചനം. വീട്ടുതടങ്കലിലായതിനെ തുടര്‍ന്നു പഠനംവരെ മുടങ്ങി അവശനിലയിലായ കുട്ടികളെയാണ് മോചിപ്പിച്ചത്. തിരൂര്‍ കോട്ട് ആലിന്‍ചുവട്ടിലാണ് സംഭവം.
എട്ടും പതിനൊന്നും വയസുള്ള കുട്ടികളെയാണ് വെള്ളിയാഴ്ച രാത്രി മലപ്പുറത്തുനിന്നെത്തിയ ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയത്. കടുത്ത മനോവൈകല്യം പ്രകടിപ്പിച്ചിരുന്ന യുവതിയും രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞും വല്യുമ്മയുമാണ് കുട്ടികളോടൊപ്പം വീട്ടിലുണ്ടായിരുന്നത്. ഒരു മാസത്തോളമായി ഇവര്‍ക്കു സ്കൂളില്‍പോകാന്‍ കഴിഞ്ഞിരുന്നില്ല. പൊലിസ് സഹായത്തോടെ യുവതിയെയും മാതാവിനെയും ആശുപത്രിയിലേക്കു മാറ്റിയ ശേഷമാണ് കുട്ടികളെ ചൈല്ഡലൈന് ഏറ്റെടുത്തത്. മനോവൈകല്യം കാരണം യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണെന്നാണ് പറയുന്നത്. സാമ്പത്തിക ശേഷിയില്ലാത്തതിനാലാണ് ചികിത്സ നടത്താതിരുന്നതെന്നാണ് മാതാവ് പറയുന്നത്. ചൈല്ഡ്ലൈന് ഓഫിസര്‍മാരായ ഇ. രാജുകൃഷ്ണന്‍, ബിനു മേലേവളപ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ ഏറ്റെടുത്തത്. ആണ്‍കുട്ടിയെ തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്കും എട്ട് വയസുകാരിയെ മഹിളാ മന്ദിരത്തിലേക്കും മാറ്റി. ഇവരുടെ പിതാവിനെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."