HOME
DETAILS
MAL
ഹാഫിസ് സഈദിന്റെ സ്വത്ത് മരവിപ്പിക്കാന്‍ പാക് നീക്കം
backup
January 02 2018 | 03:01 AM
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ പാകിസ്താന് നീക്കം. അമേരിക്ക സാമ്പത്തിക സഹായം നിര്‍ത്തലാക്കാന്‍ നീക്കം നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാക് നടപടി. ഇക്കാര്യത്തില്‍ പ്രവിശ്യാ, ഫെഡറല്‍ ഭരണകൂടങ്ങള്‍ക്ക് ഉത്തരവ് കൈമാറിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഇതാദ്യമായാണ് ഹാഫിസ് സഈദിനും അയാളുടെ നേതൃത്വത്തിലുള്ള ജമാഅത്തുദ്ദഅ്വയ്ക്കുമെതിരേ പാക് ഭരണകൂടം ഇത്ര ശക്തമായ നടപടിയിലേക്കു നീങ്ങുന്നത്.
ജമാഅത്തുദ്ദഅ്വ, ലഷ്കറെ ത്വയ്ബ, ഫലാഹെ ഇന്‍സാനിയത്ത് തുടങ്ങിയ ഭീകരസംഘങ്ങള്‍ സാമ്പത്തിക സഹായം സ്വീകരിക്കുന്നതും പാക് ഭരണകൂടം വിലക്കിയിട്ടുണ്ട്. സെക്യൂരിറ്റിസ് ആന്‍ഡ് എക്സചേഞ്ച് കമ്മിഷന് ഓഫ് പാകിസ്താന് ആണ് നിരോധനം പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."