പഞ്ചാബ് തെരഞ്ഞെടുപ്പ്: വാഗ്ദാനങ്ങളുടെ പെരുമഴയുമായി പ്രകടനപത്രികകള്‍
ജലന്ദര്‍: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് ചൂടിലേക്കുള്ള ചവിട്ടുപടിയായി വിവിധ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ പുറത്തിറക്കി. പതിവു പോലെ വാഗ്ദാനങ്ങളുടെ ഘോഷയാത്ര തന്നെയാണ് പ്രകടന പത്രികയിലുള്ളത്.
ബി.ജെ.പിയുടെ പ്രകടന പത്രിക കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിയാണ് പ്രഖ്യാപിച്ചത്. പഞ്ചാബില്‍ ഷിരോമണി അകാലിദളുമായുള്ള സഖ്യം തുടരുമെന്നും അദ്ദേഹം അറിയിച്ചു. പെണ്‍കുട്ടികള്‍ക്ക് പി.എച്ച്.ഡി വരെ സൗജന്യ വിദ്യാഭ്യാസമാണ് ബി.ജെ.പി വാഗ്ദാനം ചെയ്യുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന പൗരന്മാര്ക്കും വിമുക്ത ഭടന്മാര്ക്കും വിദ്യാര്‍ഥികള്‍ക്കും ബസുകളില്‍ സൗജന്യ യാത്രക്കായി പാസ് അനുവദിക്കും എന്ന വാഗ്ദാനവുമായാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയത്. കോണ്‍ഗ്രസ് വക്താവ് അമരീന്ദര്‍ സിങാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഫെബ്രുവരി നാലിനാണ് പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."