HOME
DETAILS
MAL
ഓടകള്‍ നിറഞ്ഞു; മലിനജലം റോഡിലേക്കൊഴുകുന്നു
backup
May 26 2016 | 20:05 PM
തളിപ്പറമ്പ് : മഴക്കാലമെത്തിയതോടെ തളിപ്പറമ്പിലെ ഓടകളില്‍ മാലിന്യം നിറഞ്ഞു കവിഞ്ഞു. മഴയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ഒഴുകിയെത്തി കാല്‍നട ദുസ്സഹമാകുന്ന രീതിയില്‍ റോഡരികില്‍ കുന്നുകൂടുകയാണ്.
സാധാരണയായി ഏപ്രില്‍ മാസത്തില്‍ തന്നെ നഗരസഭ ഓടകള്‍ ശുചീകരിക്കാറുണ്ട്. ഇത്തവണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമാകുന്നതെന്ന് ചൂണ്ടി കാട്ടുന്നു. ഓടകളില്‍ മാലിന്യം നിറഞ്ഞതോടെ മഴപെയ്യുമ്പോള്‍ മലിന ജലം റോഡിലേക്കൊഴുകിയെത്തി വാഹന ഗതാഗതം തടസ്സപ്പെടുന്നതും പതിവാണ്. മലിനജലം ആരോഗ്യത്തിനു ഭീഷണിയുയര്‍ത്തുന്നതായും കച്ചവടക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ദുരിതമാകുന്ന ഈ പ്രശ്‌നത്തിനു നഗരസഭാ അധികൃതര്‍ ഉടന്‍ പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."