ലഹരിവിമുക്ത നാട് എല്ലാവരുടെയും ഉത്തരവാദിത്തം
നരിക്കുനി: ലഹരിയുടെ വ്യാപനം തടയുന്നതിന് ജനകീയ കൂട്ടായ്മകള്‍ മുഴുവന്‍ പ്രദേശങ്ങളിലും രൂപപ്പെടുത്തണമെന്നും ലഹരി വിമുക്ത നാട് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അസി. എക്‌സൈസ് കമ്മിഷണര്‍ എം.ജെ ജോസഫ് പറഞ്ഞു. തണല്‍ സാമൂഹിക സുരക്ഷാ സമിതി പുല്ലാളൂരില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരിച്ചറിയാന്‍ കഴിയാത്ത വിധം ലഹരിപദാര്‍ഥങ്ങള്‍ സമൂഹത്തെ ഗ്രസിച്ചിട്ടുണ്ടെണ്ടന്നും തങ്ങളുടെ കുട്ടികളെ അതില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ രക്ഷിതാക്കള്‍ ജാഗരൂകരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തണല്‍ പ്രസിഡണ്ടന്റ് പി.എം ഫൈസല്‍ അധ്യക്ഷനായി. എം.എ ഗഫൂര്‍ മാസ്റ്റര്‍, നസ്തര്‍ മടവൂര്‍, കെ. പങ്കജാക്ഷന്‍, വാസുദേവന്‍ നമ്പൂതിരി, എ.സി ശിഹാബുദ്ധീന്‍, കെ.ടി ഹസീന, കെ.കെ ഹനീഫ സംസാരിച്ചു. തണല്‍ സെക്രട്ടറി എ. പ്രദീപന്‍ സ്വാഗതവും ട്രഷറര്‍ പി.പി ബഷീര്‍ നന്ദിയും പറഞ്ഞു. സംഗമത്തില്‍ ലഹരിവിരുദ്ധ പ്രതിജ്ഞയും ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. പുല്ലാളൂരിലെ പ്രവാസി കൂട്ടായ്മ പി.പി.സി.സിയുടെയും പുല്ലാളൂര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെയും പ്രദേശവാസികളുടെയും സഹകരണത്തോടെയാണു പരിപാടികള്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."