സഹിഷ്ണുതയുടെ പ്രാധാന്യമുണര്‍ത്തി മാനവമൈത്രി സമ്മേളനം
മലപ്പുറം: രാജ്യത്ത് ഫാസിസ്റ്റ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്രാപിക്കുന്ന ഘട്ടത്തില്‍ ജാതി, മതഭേദമന്യേ സമൂഹം ഒന്നിച്ചുനില്‍ക്കേണ്ട അവസരമാണിതെന്നും മാനവമൈത്രിയുടേതാണ് കേരളീയ സംസ്‌കാരമെന്നും പാണക്കാട് മാനവമൈത്രി സമ്മേളനം. തങ്ങള്‍ കുടുംബത്തിന്റെ നേതൃത്വത്തില്‍ ഇതു മൂന്നാം തവണയാണ് മാനവമൈത്രി സമ്മേളനം സംഘടിപ്പിക്കുന്നത്.
ഇന്നലെ വൈകിട്ട് 6.30ന് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ തുടക്കം കുറിച്ച സമ്മേളനം വ്യക്തിജീവിതത്തിലും സാമൂഹിക ഇടപെടലുകളിലും സഹിഷ്ണുതയുടെ കാലിക പ്രസക്തി പുനര്‍വിചിന്തനം നടത്തി.
ഫാസിസ്റ്റ് ചിന്താഗതിയുടെ കാലത്ത് ബഹുസ്വര സമൂഹത്തില്‍ കൃത്യമായ സാമൂഹിക ഇടപെടലുകളിലൂടെ സമൂദായത്തെ മുന്നില്‍നിന്നു നയിച്ച പൂക്കോയ തങ്ങളെയും മതേതര കേരളത്തിന്റെ അലങ്കാരമായ സൗഹാര്‍ദ മനസിന് പോറലേല്‍ക്കുമെന്നു ഭയപ്പെട്ട അവസരങ്ങളിലെല്ലാം ഈര്‍ഷതകളെ തണുപ്പിച്ചുനിര്‍ത്തിയ മുഹമ്മദലി ശിഹാബ് തങ്ങളെയും സംഗമം അനുസ്മരിച്ചു.
മഗ്‌രിബ് നമസ്‌കാരത്തിനുശേഷം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."