HOME
DETAILS
MAL
മതേതരത്വമാണ് ഇന്ത്യയുടെ മതം: മുനവ്വറലി ശിഹാബ് തങ്ങള്‍
backup
January 23 2017 | 00:01 AM
മലപ്പുറം: മതേതരത്വമാണ് രാജ്യത്തിന്റെ മതമെന്നും വൈവിധ്യങ്ങളെ ആഘോഷമാക്കിയിരുന്ന പൂര്‍വകാലമാണ് നമുക്കുണ്ടായിരുന്നതെന്നും മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും വിശാലമനസ്‌കത കാണിച്ച മണ്ണാണ് നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു.
ഇതര മതസ്ഥരെ അംഗീകരിക്കാനും അവരുടെ വിശ്വാസത്തെ ആദരിക്കാനുള്ള വിശാലതയുമാണ് വേണ്ടത്. എന്നാല്‍, ഇന്നു ചില ക്ഷുദ്രശക്തികള്‍ മതാനിരാസവും വര്‍ഗീയതയും പടര്‍ത്തുകയാണ്. മതേതരത്വം മാനവമൈത്രിയും ആഗ്രഹിക്കുന്നവര്‍ ഫാസിസ്റ്റുകള്‍ക്കെതിരേ ഒന്നിക്കണമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."