നീര്‍വാരത്ത് സംഘര്‍ഷം
പഞ്ചായത്തംഗത്തിനും വ്യാപാരിക്കും പരുക്ക്
പനമരം: നീര്‍വാരത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പഞ്ചായത്തംഗത്തിനും മലഞ്ചരക്ക് വ്യാപാരിക്കും പരുക്കേറ്റു.
വ്യാപാരിയുടെ കട പൂര്‍ണമായും അക്രമികള്‍ തകര്‍ത്തു. ഇന്നലെ വൈകുന്നേരം അഞ്ചോടെ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എത്തിയ അമ്പതോളം വരുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് തന്റെ കടയില്‍ കയറി അക്രമം അഴിച്ചുവിട്ടതെന്ന് വ്യാപാരി സജീവന്‍ പറഞ്ഞു.
ഇത് തടയാന്‍ ചെന്ന പഞ്ചായത്തംഗത്തെയും സംഘം മര്‍ദിച്ചു കടയിലെ ഫര്‍ണിച്ചര്‍, മുന്‍വശത്തെ ഗ്ലാസ് എന്നിവ പൂര്‍ണമായും തകര്‍ത്തു.
ഇതേതുടര്‍ന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെയും കെ.എല്‍ പൗലോസിന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നീര്‍വാരത്ത് പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധിച്ച് സി.പി.എമ്മും പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."