ടുമ്പാശ്ശേരിയില്‍ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ 'ക്ലീന്‍ അത്താണി' പദ്ധതി
നെനെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവള കവാടമായ അത്താണിയിലെ വര്‍ധിച്ചുവരുന്ന മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനു നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് ബഹുജന പങ്കാളിത്തത്തോടെ 'ക്ലീന്‍ അത്താണി' പദ്ധതിയ്ക്കു രൂപം നല്‍കും.
ഇതു സംബന്ധിച്ച് വിവിധ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് പഞ്ചായത്ത് ഓഫീസില്‍ സംഘടിപ്പിച്ച യോഗത്തില്‍ എല്ലാ ജനവിഭാഗത്തിന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റിയ്ക്ക് രൂപം നല്‍കി.അത്താണിയിലെ ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള കച്ചവടസ്ഥാപനങ്ങളില്‍ നിന്ന് വരുന്ന മലിന ജലം എരുമകുഴി തോട്ടിലൂടെ ഒഴുകി പുത്തന്‍തോട്ടില്‍ എത്തുന്നത് പ്രദേശവാസികള്‍ തോട്ടില്‍ ബണ്ട് കെട്ടി തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് അത്താണി കവലയുടെ പരിസര പ്രദേശത്തെ കാനകള്‍ മാലിന്യം കെട്ടികിടക്കുന്ന അവസ്ഥയിലായിരുന്നു.
ഇവിടെ പഞ്ചായത്ത് നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ക്ലോറിനേഷന്‍ നടത്തുകയും,സ്‌പ്രേയിംഗ് നടത്തുകയും ചെയ്തിരുന്നു.
കെട്ടികിടന്ന മലിന ജലം ഇന്നലെ മോട്ടോര്‍ ഉപയോഗിച്ച് അടിച്ചുമാറ്റി. നിയമം പാലിക്കാതെ പൊതു ഓടയിലേക്കു കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പടെ ഒഴുക്കുന്നതായി സര്‍വകക്ഷി യോഗത്തില്‍ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു.പ്രശ്‌നത്തിന് സ്ഥിരമായ പരിഹാരം കാണുക എന്നലക്ഷ്യത്തോടെ തിങ്കളാഴ്ച്ച ഹോട്ടലുകള്‍,ലോഡ്ജുകള്‍, ബേക്കറികള്‍,കൂള്‍ ബാറുകള്‍ എന്നിവരുടെ യോഗം പഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."