ജാതിക്ക കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കണം: റോജി എം ജോണ്‍ എം.എല്‍.എ
അങ്കമാലി: യൂറോപ്പിലേക്കു കയറ്റുമതി ചെയ്യാത്തതിനാലാണു കേരളത്തിലെ ജാതിക്കായ്്ക്ക് മെച്ചപ്പെട്ട വില കൂടുതല്‍ ലഭിക്കാത്തതെന്നു റോജി എം ജോണ്‍ എം.എല്‍.എ.
ജാതി കര്‍ഷക സംഘടനയായ നട്ട്മെഗ് ഫാര്‍മേഴ്സ് പ്രൊസൂസര് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നിരവധി കാര്‍ഷിക ഉല്പന്നങ്ങള്ക്ക് താങ്ങുവില ലഭിക്കുമ്പോള്‍ ജാതി കര്‍ഷകര്‍ക്ക് താങ്ങുവില ലഭിക്കുന്നില്ല ഇതിന് പരിഹാരം കാണുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യറാകണമെന്നും റോജി എം ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
അങ്കമാലി സിഎസ് എ ഹാളില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ നട്ട് മെഗ് ഫാര്‍മേഴ്സ് പ്രൊഡ്യുസര്‍ കമ്പനി ചെയര്മാന് ജോണി വടക്കുംഞ്ചേരി അധ്യക്ഷനായി.
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോള്‍, ജില്ലാ പഞ്ചായത്ത് അംഗം സാംസണ് ചാക്കോ, മുന്‍ മന്ത്രി ജോസ് തെറ്റയില്‍, പാറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗ്ലാഡീസ് പാപ്പച്ചന്, തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വൈ വര്‍ഗീസ്, കറുകുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജു.വി.തെക്കേകര, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി അയ്യപ്പന്, ഫാദര്‍ മാത്യു ഇടശ്ശേരി, ഷാജന് ആന്റണി, വി.വി അഗസ്റ്റിന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."