വാഹന പരിശോധനക്കിടെ വിദ്യാര്‍ഥി മരിച്ച സംഭവം പൊലിസിനെതിരേ പ്രതിഷേധം ശക്തം
കാസര്‍കോട്: വാഹന പരിശോധനക്കിടെ ബൈക്കിന് പിന്നില്‍ കാറിടിച്ച്് എം.ബി.എ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പൊലിസിനെതിരേ പ്രതിഷേധം കനക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ സംഘടനകള്‍ വിവിധയിടങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി.
അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ പൊലിസ് വാഹന പരിശോധന ഒഴിവാക്കുക, വാഹനപരിശോധനയുടെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക, വാഹന പരിശോധനക്കിടെ എം.ബി.എ വിദ്യാര്‍ഥി സുഹൈല്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വത്തില്‍ ഇന്നലെ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ റാലി നടത്തി.ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ജനങ്ങളെ ദ്രോഹിക്കുന്ന പൊലിസ് നടത്തുന്ന വാഹന പരിശോധനകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു.
പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത്, സെക്രട്ടറി എം.എ നജീബ്, ഹാരിസ് തൊട്ടി, സിദ്ധീഖ് സന്തോഷ് നഗര്‍, റഹൂഫ് ബാവിക്കര, അജ്മല്‍ തളങ്കര, ഹാരിസ് തായല്‍ മുജീബ് കമ്പാര്‍, ഹാരിസ് ബെദിര, സി.ടി റിയാസ് ജീലാനി കല്ലങ്കൈ, ശഫീഖ് ആലൂര്‍, അബ്ദുല്ല ഒറവങ്കര, ഹാഷിം ബംബ്രാണി, സി.ഐ.എ ഹമീദ്, അഷ്‌റഫ് ബോവിക്കാനം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് പുതിയ ബസ് സറ്റാന്‍ഡ് നടന്ന പ്രതിഷേധ സംഗമത്തില്‍ അഷ്‌റഫ് എടനീര്‍ അധ്യക്ഷനായി.
ടി.ഡി കബീര്‍, ടി.എം ഇഖ്ബാല്‍, അഡ്വ. വി.എം മുനീര്‍, മൊയ്തീന്‍ കൊല്ലമ്പാടി, ഖാലിദ് പച്ചക്കാട്, മമ്മു ചാല, സിദ്ദീഖ് സന്തോഷ് നഗര്‍ സംസാരിച്ചു.
അതിനിടെ കഴിഞ്ഞ ദിവസം രാത്രി സുഹൈലിന്റെ മരണത്തിനു കാരണക്കാരായ പൊലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തിയ സംഭവത്തില്‍ പൊലിസ് കേസെടുത്തു. പ്രകടനത്തിന് പൊലിസ് അനുമതി വാങ്ങിയില്ലെന്നും, പൊലിസിനെതിരേ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്നും ആരോപിച്ചാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."