സ്‌പോര്‍ട്‌സ് കൗണ്‍സിലിനെതിരേ മന്ത്രി എ.കെ ശശീന്ദ്രന്‍
തൃശൂര്‍: സ്‌പോര്‍ട്‌സ് കൗണ്‍സിലിനെതിരേ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ശീതീകരിച്ച മുറികളിലിരുന്ന് ചര്‍ച്ച ചെയ്താല്‍ സ്‌പോര്‍ട്‌സ് വളരില്ലെന്നും കായിക താരങ്ങള്‍ക്ക് പരിഗണന നല്‍കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ട്രിച്ചൂര്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ക്ലബ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മലയാളി സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധാരാളം പേര്‍ കായിക മേഖലയില്‍ നിന്നും വരുന്നുണ്ടെങ്കിലും അപൂര്‍വം ചിലര്‍ മാത്രമാണ് ഈ മേഖലയില്‍ തുടരുന്നത്. മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനുള്ള സൗകര്യങ്ങള്‍ അവര്‍ക്ക് ഒരുക്കിക്കൊടുക്കുന്നില്ല. ഉന്നതര്‍ ശീതീകരിച്ച മുറികളില്‍ ഇരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതല്ല കായിക മേഖലയിലെ വികസനം.
സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പ്രവര്‍ത്തിക്കുന്നവര്‍ പലപ്പോഴും താഴേത്തട്ടിലുള്ളവരില്‍ നിന്നും അകലം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അഡ്വ.വി.ഗിരീശന്‍ അധ്യക്ഷനായി. ലോഗോ പ്രകാശനം ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ.പി.ജ്യോതീന്ദ്രനാഥ് നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."