HOME
DETAILS
MAL
ജിഷ്ണു കേസ് അട്ടിമറിക്കാന്‍ പൊലിസ് ശ്രമിക്കുന്നു: പ്രതിപക്ഷനേതാവ്
backup
January 23 2017 | 03:01 AM
നാദാപുരം: പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ ജിഷ്ണു പ്രണോയുടെ കേസ് പൊലിസ് അട്ടിമറിക്കുകയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസ് അന്വേഷണത്തില്‍ പൊലിസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം. കുളിമുറിയിലെ ചെറിയ കമ്പിയില്‍ വിദ്യാര്‍ഥി കെട്ടിത്തൂങ്ങി മരിച്ചതായുള്ള പൊലിസിന്റെ കണ്ടണ്ടെത്തല്‍ ദുരൂഹത വര്‍ധിപ്പിക്കുകയാണ് .
സംഭവത്തില്‍ നീതിപൂര്‍വകമായ അന്വേഷണം നടത്തണം . ഇന്നലെ ഉച്ചയോടെ ജിഷ്ണുവിന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷ്ണുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ തുക അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."