HOME
DETAILS

ലാവ്‌ലിന്‍: ഹരജികള്‍ ജൂണ്‍ ഒന്‍പതിലേക്കു മാറ്റി

  
backup
May 26 2016 | 21:05 PM

%e0%b4%b2%e0%b4%be%e0%b4%b5%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%82%e0%b4%a3

കൊച്ചി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച റിവിഷന്‍ ഉള്‍പ്പെടെയുള്ള ഹരജികള്‍ ജൂണ്‍ ഒന്‍പതിനു പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. ഹരജി വേഗം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ക്രൈം ചീഫ് എഡിറ്റര്‍ ടി.പി നന്ദകുമാര്‍ നല്‍കിയ ഉപഹരജിയിലാണ് ജസ്റ്റിസ് ബി.കെമാല്‍പാഷയുടെ ഉത്തരവ്. ഇന്നലെ ഹൈക്കോടതി ഹരജി പരിഗണിക്കവെ ലാവ്‌ലിന്‍ കേസില്‍ കക്ഷി ചേരുന്നതിനു ഹരജിക്കാരനെന്ത് അവകാശമാണ് ഉള്ളതെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ഹരജി വേഗത്തില്‍ പരിഗണിക്കണമെന്നാവശ്യപ്പെടുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. ഹരജിക്കാരന്റെ പരാതിയെ തുടര്‍ന്നാണ് ലാവ്‌ലിന്‍ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ടതെന്നും കേസിലെ പ്രതിയായ പിണറായി വിജയന്‍ മുഖ്യമന്ത്രിയായ സാഹചര്യത്തില്‍ കേസില്‍ ഇടപെടലുകള്‍ ഉണ്ടാവാതിരിക്കാന്‍ ഹരജി വേഗത്തില്‍ വാദം കേള്‍ക്കേണ്ടതുണ്ടെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ പറഞ്ഞു. 2013ല്‍ നല്‍കിയ റിവിഷന്‍ ഹരജിയാണെന്നും മുന്‍പ് രണ്ടു മാസത്തിനുള്ളില്‍ പരിഗണിക്കാമെന്ന ഉറപ്പ് ഹൈക്കോടതി നല്‍കിയിരുന്നുവെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരത്തില്‍ 2009-10 കാലഘട്ടത്തില്‍ ഫയല്‍ ചെയ്ത ഹരജികളാണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. ഹരജി ഫയല്‍ ചെയ്തിട്ടു രണ്ട് വര്‍ഷമായി എന്നത് കോടതിക്ക് കണക്കിലെടുക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. കേസിലെ പ്രോസിക്യൂഷന്‍ ഏജന്‍സി സി.ബി.ഐയാണെന്നും മറ്റു ഹരജിക്കാരെ അനുവദിക്കാനാവില്ലെന്നും സി.ബി.ഐയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഹരജി രാഷ്ട്രീയ പ്രേരിതമാണെന്നും ഹരജിയിലെ ആവശ്യം അനുവദിച്ചാല്‍ ഇത്തരം അനാവശ്യഹരജികള്‍ വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 minutes ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  14 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago