അദ്വാനിയെ തഴഞ്ഞു; യു.പിയില്‍ തിരിച്ചടിയുണ്ടായേക്കും
ലഖ്നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബി.ജെ.പിയുടെ 40 അംഗ താരപ്രചാരക പട്ടികയില്‍ നിന്ന് വരുണ്‍ ഗാന്ധി, മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ ഒഴിവാക്കിയത് പാര്‍ട്ടിയ്ക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് നേതൃനിരയിലെ ഒരു വിഭാഗം.
വിദ്വേഷ പ്രസംഗത്തിലൂടെ പാര്‍ട്ടിയ്ക്ക് താരമായ യോഗി ആദിത്യനാഥിന് ഇടം നല്കിയ നേതൃത്വം പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാളികളായ ഇരുവരേയും തഴഞ്ഞത് പാര്‍ട്ടിയ്ക്കുള്ളില്‍ കടുത്ത അഭിപ്രായ ഭിന്നതയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിലെ ആദ്യ രണ്ട് ഘട്ടത്തില്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന നേതാക്കളുടെ പട്ടികയാണ് ബി.ജെ.പി പുറത്തുവിട്ടിരിക്കുന്നത്.
കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, നിതിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു, സ്മൃതി ഇറാനി, രാജ്നാഥ് സിങ്ങ് എന്നിവരാണ് പട്ടികയിലെ മറ്റു പ്രമുഖര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."