HOME
DETAILS
MAL
ഇനി എണ്ണടിന്നിലും ചേനക്കൃഷി ചെയ്യാം
backup
January 02 2018 | 08:01 AM
ആനക്കര: മനസു വെച്ചാല്‍ എണ്ണടിന്നിലും ചേന കൃഷി ചെയ്തു വിജയം നേടാമെന്നു തെളിയിച്ചിരിക്കുകയാണ് ആനക്കര സ്വദേശിയായ സി.കെ. ശശി. തുടക്കത്തില്‍ സ്വന്തം വീട്ടുകാര്‍ ഉള്‍പ്പെടെയുളളവര്‍ കളിയാക്കിയെങ്കിലും ശശി പിന്മാറിയില്ല. 40 ഗ്രാം മുതല്‍ 50 ഗ്രാം വരെ തൂക്കമുളള ചേനയില്‍ നിന്ന് ഒഴുവാക്കുന്ന ചെറിയ വിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്തത്. തീര്‍ത്തും ജൈവ വളങ്ങള്‍ മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുകയും ഇവയുടെ വിളവെടുപ്പില്‍ 800 ഗ്രാം മുതല്‍ 1.200 കിലോ ഗ്രാം വരെ തൂക്കമുളള ചേന ലഭിക്കുകയും ചെയ്തിരിക്കുകയാണ്. 18 ടിന്നുകളിലായിട്ടാണ് ഇവിടെ കൃഷി ചെയ്തത്. ഇനി ടിന്നില്‍ നെല്ല് കൃഷി ചെയ്യാനുളള തയ്യാറെടുപ്പിലാണ് ശശി. നേരത്തെ പ്ലാസ്റ്റിക്ക് കുപ്പികളില്‍ പയര്‍ ക്ൃഷി ചെയ്ത് ശശി വിജയം നേടിയിരുന്നു. പത്രപ്രവര്‍ത്തകനും കര്‍ഷകനുമാണ് ശശി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."