ക്ഷീരകര്‍ഷകസംഗമം പൊതുസമ്മേളനം ഉദ്ഘാടനം മന്ത്രി കെ. രാജു നിര്‍വഹിക്കും
പാലക്കാട്: ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടേയും ആഭിമുഖ്യത്തില്‍ കയറാടി ക്ഷീരോത്പ്പാദക സംഘത്തിന്റെ ആതിഥേയത്തില്‍ നെന്മാറ, ധനലക്ഷ്മി ഓഡിറ്റോറിയത്തില്‍ ദ്വിദിന ക്ഷീരകര്‍ഷക സംഗമം നടക്കും.
ജനുവരി മൂന്ന്, നാല് തിയതികളിലായി നടക്കുന്ന പരിപാടിയോടനുബന്ധിച്ചുളള പൊതു സമ്മേളനം ഉദ്ഘാടനം ജനുവരി നാലിന് രാവിലെ 11 മണിക്ക് ക്ഷീരവികസന-മൃഗസംരക്ഷണ-വനംവന്യജീവി വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും. കെ. ബാബു എം.എല്‍.എ അധ്യക്ഷനാകും.
ക്ഷീരമേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് സംരംഭകത്വ വികസനത്തെ ആസ്പദമാക്കിയുളള ശില്‍പശാല, സംഘം ജീവനക്കാര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കുമുളള പ്രശ്‌നോത്തരി, ക്ഷീരകര്‍ഷക ക്ഷേമനിധി സംബന്ധിച്ചുളള പരിശീലനം, ക്ഷീരകര്‍ഷകരും വിവിധ മേഖലകളിലെ വിഷയ വിദഗ്ദരും ഉള്‍പ്പെട്ട മുഖാമുഖം, ഡെയറി എക്‌സ്‌പോ, കന്നുകാലി പ്രദര്‍ശനം, ക്ഷീര മേഖലയിലെ പ്രശ്‌നങ്ങളും സാധ്യതകളും പങ്കു വെക്കല്‍ ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ച് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."