മെഡിക്കല്‍ കമ്മിഷന്‍ ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് ; ഡോക്ടര്‍മാരുടെ സമരം നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി നടത്തിവന്ന സമരം നിര്‍ത്തിവച്ചു. മെഡിക്കല്‍ കമ്മിഷന്‍ ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടതിനെ തുടര്‍ന്നാണ് സമരം നിര്‍ത്തിവച്ചത്.
രാജ്ഭവനു മുന്നില്‍ നടത്തിവന്ന സമരവും നിര്‍ത്തിവച്ചു.
പുലര്‍ച്ചെ ആറുമുതല്‍ വൈകീട്ട് ആറ് വരെ 12 മണിക്കൂറായിരുന്നു സമരം നിശ്ചയിച്ചിരുന്നത്. രാവിലെ ആരംഭിച്ച സമരം രോഗികളെ ദുരിതത്തിലാക്കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിച്ചാണ് ഐ.എം.എ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത സമരത്തിന് എൈക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. മിക്ക ആശുപത്രിയിലും ഡോക്ടര്‍മാര്‍ ജോലിക്ക് എത്തിയില്ല. ഇതു കാരണം പല രോഗികള്‍ക്കും ചികിത്സ വൈകി. ഐ.എം.എയാണ് മെഡിക്കല്‍ ബന്ദിന് ആഹ്വാനം ചെയ്തത്.
മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ലോക്‌സഭാ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു
അതേസമയം മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ഗുണകരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ രാജ്യസഭയില്‍ പറഞ്ഞു. ബില്‍ ആരോഗ്യമേഖലയില്‍ കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്നും ഇത് ഗുണമേ ഉണ്ടാക്കൂ എന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഹോമിയോ, ആയുര്‍വേദ തുടങ്ങി അലോപ്പതി ഇതര മെഡിക്കല്‍ ശാഖകളില്‍ ബിരുദമുള്ളവര്‍ക്ക് ആറുമാസത്തെ ബ്രിജ്ജ് കോഴ്‌സിന് ശേഷം അലോപ്പതി മരുന്നുകള്‍ കുറിച്ചു നല്‍കാന്‍ കരട് ദേശീയ മെഡിക്കല്‍ ബില്‍ അവകാശം നല്‍കുന്നുണ്ട്.
മെഡിക്കല്‍ സീറ്റുകളിലെ ഫീസ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ അധികാരം കുറയ്ക്കുന്ന വ്യവസ്ഥയാണ് ബില്ലില്‍ പ്രധാനമായും എതിര്‍പ്പ് ക്ഷണിച്ചുവരുത്തിന്നത്. 40 ശതമാനം സീറ്റിലേ സര്‍ക്കാരിന് ഫീസ് നിയന്ത്രണം ഏര്‍പ്പെടുത്താനാകൂ. പണമുണ്ടെങ്കില്‍ മാര്‍ക്ക് വേണ്ടെന്ന സ്ഥിതിയുണ്ടാക്കുന്ന ഈ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നതാണ് ഐ.എം.എ.യുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."