HOME
DETAILS
MAL
ഇറാനിലുള്ള പൗരന്മാര് ഉടന്‍ മടങ്ങണമെന്ന് ബഹ്റൈന്‍
backup
January 02 2018 | 17:01 PM
മനാമ: ഇറാനിലുള്ള ബഹ്റൈന്‍ പൗരന്മാര് ഉടന്‍ തിരിച്ചെത്തണമെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഇറാനിലെ നിലവിലുള്ള അസ്ഥിര സാഹചര്യവും അക്രമത്തെയും തുടര്‍ന്നാണ് അധികൃതര്‍ പ്രത്യേക ആഹ്വാനം നടത്തിയത്.
നിലവിലെ സാഹചര്യത്തില്‍ ബഹ്റൈനിലുള്ളവരാരും ഇറാന് സന്ദര്‍ശിക്കരുതെന്നും ഇപ്പോള്‍ ഇറാനിലുള്ള ബഹ്റൈന്‍ പൗരന്മാരെല്ലാം ഉടന്‍ തിരച്ചെത്തണമെന്നും നിര്‍ദേശിച്ച പ്രസ്താവനയില്‍ പൗരന്മാരെല്ലാം കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തണമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.
ഡിസംബര്‍ 28ന് തുടങ്ങിയ പ്രക്ഷോഭമാണ് ഇറാനിനെ കലുഷിതമാക്കിയിരിക്കുന്നത്. രാജ്യത്തുടനീളം തുടരുന്ന രാജ്യവിരുദ്ധ പ്രക്ഷോഭത്തിനിടെ സംഘര്‍ഷമുണ്ടാവുകയും ഇരുപതോളം പേര് മരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."