HOME
DETAILS

ബൈപ്പാസ് വിരുദ്ധ സമരം: കീഴാറ്റൂരില്‍ 11 പേരെ സി.പി.എം പുറത്താക്കി

  
backup
January 02 2018 | 19:01 PM

%e0%b4%ac%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%95%e0%b5%80

തളിപ്പറമ്പ്: വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ ദേശീയപാതാ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കീഴാറ്റൂരില്‍ സി.പി.എം അംഗങ്ങള്‍ക്കെതിരേ അച്ചടക്ക നടപടി. കീഴാറ്റൂര്‍ സെന്‍ട്രല്‍, കീഴാറ്റൂര്‍ വടക്ക് ബ്രാഞ്ചുകളില്‍ നിന്നുള്ള പതിനൊന്ന് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സെന്‍ട്രല്‍ ബ്രാഞ്ചില്‍ നിന്നുള്ള ഒന്‍പത് പേരെയും കീഴാറ്റൂര്‍ വടക്ക് ബ്രാഞ്ചിലെ രണ്ടു പേരെയുമാണ് പുറത്താക്കിയത്.
സെന്‍ട്രല്‍ ബ്രാഞ്ചില്‍ നിന്നുള്ള സി.ശശി, എം.ബൈജു, ബിജു, രാഹുല്‍, പ്രിന്‍സ്, ബാലന്‍, രാമകൃഷ്ണന്‍, രജിത്ത്, ബി.ഗോവിന്ദന്‍, വടക്ക് ബ്രാഞ്ചിലെ കെ.വി ബാലകൃഷ്ണന്‍, ലാലുപ്രസാദ് എന്നിവര്‍ക്കെതിരേയാണ് നടപടി. ഇവരോട് നേരത്തെ തന്നെ പാര്‍ട്ടി വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ രണ്ട് പേര്‍ മാത്രമാണ് വിശദീകരണം നല്‍കിയത്. ഈ വിശദീകരണത്തില്‍ പാര്‍ട്ടി നേതൃത്വം തൃപ്തരായിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് 11 പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
പാര്‍ട്ടി ഏറ്റവും ശക്തമായി നിലനില്‍ക്കുന്ന ഗ്രാമത്തില്‍ രൂപം കൊണ്ട സമരം സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരു പോലെ പ്രതിക്കൂട്ടിലാക്കിയിരുന്നു. കീഴാറ്റൂരിലെ പ്രവര്‍ത്തകര്‍ക്കു പുറമെ വിവിധ രാഷ്ട്രീയ സാംസ്‌ക്കാരിക സംഘടനകളില്‍ നിന്നും സമരത്തിനു പിന്തുണലഭിച്ചിരുന്നു. ഭൂരിഭാഗം പ്രവര്‍ത്തകരും പരസ്യമായി തന്നെ സമരക്കാര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചു. ഇതാണ് സമരാനുകൂല അംഗങ്ങള്‍ക്കെതിരേ നടപടി വൈകിയത്. ഡിസംബര്‍ 31ന് ഉച്ചക്ക് രണ്ടു മുതല്‍ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ കീഴാറ്റൂരില്‍ നടത്താനിരുന്ന സമര വാര്‍ഷികത്തിനും പുതുവത്സരാഘോഷത്തിനും പരിസ്ഥിതി പ്രദര്‍ശനത്തിനും അവസാന നിമിഷം അനുമതി നിക്ഷേധിച്ച പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറോളം വയല്‍ക്കിളി പ്രവര്‍ത്തകര്‍ തളിപ്പറമ്പ് പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. ഇതിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉണ്ടായതോടെയാണ് നടപടികള്‍ വേഗത്തിലാക്കിയത്. ബ്രാഞ്ചു തലത്തില്‍ ഉള്ള തീരുമാനത്തിന് മേല്‍ ഘടകങ്ങളുടെ അംഗീകാരം ആവശ്യമാണെന്നുള്ളതിനാല്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് ഔദ്യോഗിക വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago