ജയരാജനെതിരേയുള്ള നടപടി ബ്രാഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങി
കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് സ്വയം മഹത്വവല്ക്കരിച്ചുവെന്ന സംസ്ഥാന സമിതിയുടെ കണ്ടെത്തല്‍ പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. ജയരാജന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി കീഴ്ഘടകങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതു സംബന്ധിച്ചുള്ള കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം തള്ളിക്കളഞ്ഞാണ് ജില്ലാ സെക്രട്ടറിയെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വം ബ്രാഞ്ച് തലങ്ങളില്‍ റിപ്പോര്‍ട്ട്ചെയ്യുന്നത്.
ബ്രാഞ്ചുകളില്‍ അവതരിപ്പിക്കുന്ന അഞ്ചുപേജ് ഉള്ള സര്‍ക്കുലറില്‍, വ്യക്തിയല്ല പാര്‍ട്ടിയാണ് വലുത് എന്ന് വ്യക്തമാക്കിയ കൊല്‍ക്കത്ത പ്ലീനം നിലപാട് ജയരാജന് ലംഘിച്ചുവെന്നാണ് കുറ്റപ്പെടുത്തുന്നത്. അതേസമയം, ജയരാജന് പാര്‍ട്ടിക്ക് നല്കിയ സംഭാവനകളെയും സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നുണ്ട്.
ജയരാജനെ മഹത്വവല്‍ക്കരിച്ച് പുറച്ചേരി ഗ്രാമീണ കലാവേദി പുറത്തിറക്കിയ സംഗീതശില്പവും ഭാവി ആഭ്യന്തര മന്ത്രിയായി ചിത്രീകരിച്ച് കണ്ണൂരില്‍ ഉയര്‍ന്ന ഫഌക്സ് ബോര്‍ഡുകളും ദൈവദൂതനായി വാഴ്ത്തിയുള്ള ജീവിതരേഖയുമാണ് നടപടിക്കാധാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."