HOME
DETAILS
MAL
'ജീവനക്കാരെ നിയമിക്കാതെ കോടതികളെ വിമര്‍ശിക്കരുത് '
backup
January 02 2018 | 20:01 PM
ആലപ്പുഴ: കോടതികളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ ജുഡീഷ്യറിയെ വിമര്‍ശിക്കരുതെന്ന് ഹൈക്കോടതി ജഡ്ജി സി.ടി രവികുമാര്‍. കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ 28-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ നീതിക്കായി കോടതിയെ കൂടുതലായി സമീപിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനാല്‍ ഈ വിഷയത്തില്‍ ശരിയായ പഠനം നടത്തണം. സംസ്ഥാന പ്രസിഡന്റ് ശശിധരന്‍പിള്ള അധ്യക്ഷനായി. അഡ്വ. ആരിഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജഡ്ജി കെ.എം. ബാലചന്ദ്രന്, നഗരസഭാ ചെയര്മാന് തോമസ് ജോസഫ്, സി.വി ലുമുംബ, ഡോ. കെ.പി പ്രദീപ്, അഡ്വ. സി.ജി. സനല്‍കുമാര്‍, കെ. സുദര്ശനന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."