ഓടുന്നതിനിടെ ബസില്‍ പുക ഉയര്‍ന്നു; യാത്രക്കാര്‍ പരിഭ്രാന്തരായി
തലശ്ശേരി: ഓടുന്നതിനിടെ സ്വകാര്യ ബസില്‍ പുക ഉയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ഇന്നലെ രാവിലെ തലശ്ശേരി ജില്ലാ കോടതിക്ക് സമീപമാണ് സംഭവം. തലശ്ശേരിയില്‍ നിന്നു കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണു പുക ഉയര്‍ന്നത്. ഓയില്‍ ലീക്ക് ചെയ്ത് റോഡിലൊഴുകുകയും എന്‍ജിനില്‍ നിന്ന് വന്‍തോതില്‍ പുക ഉയരുകയുമായിരുന്നു. പരിഭ്രാന്തരായ യാത്രക്കാരില്‍ ചിലര്‍ ഇറങ്ങി ഓടി.
വിവരമറിഞ്ഞ് തലശ്ശേരി അഗ്നിശമനസേന സ്ഥലത്തെത്തിയപ്പോഴേക്കും പുക ശമിച്ചിരുന്നു. തകരാര്‍ പരിഹരിച്ച ശേഷം ബസ് സര്‍വിസ് പുനരാരംഭിച്ചു. റോഡില്‍ ഒഴുകിയ ഓയില്‍ അഗ്നിശമനസേനാംഗങ്ങള്‍ വെള്ളമൊഴിച്ചു നീക്കി.
സംഭവത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറിലേറെ സമയം ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് കണ്ണൂര്‍, അഞ്ചരക്കണ്ടി, മേലൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ കൊടുവള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വഴി തിരിച്ച് വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."