ചുരത്തില്‍ നവീകരണ പ്രവൃത്തി ദ്രുതഗതിയില്‍
താമരശേരി: മാസങ്ങളായുള്ള ശോചനീയാവസ്ഥയ്ക്കു ശേഷം ചുരത്തില്‍ നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചു. ഒന്നാംവളവ് മുതല്‍ കുഴികള്‍ അടക്കുന്ന പ്രവര്‍ത്തികള്‍ക്കാണ് തുടക്കമായിരിക്കുന്നത്.
രണ്ടണ്ടു തവണ ടെന്‍ഡര്‍ വിളിച്ചിട്ടും കരാറുകാര്‍ എത്താതതിനെ തുടര്‍ന്ന് മലപ്പുറത്തുകാരനായ രാജീവ് എന്ന കരാറുകാരനാണ് ചുരത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ രംഗത്ത് വന്നിരിക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫണ്ടണ്ടാണ് ഈ പ്രവൃത്തികള്‍ക്കായി ഉപയോഗിക്കുന്നത്. ഇതിനായി ആവശ്യവസ്തുക്കളും വാഹനങ്ങളും അടക്കം ചുരത്തില്‍ എത്തിച്ചിട്ടുണ്ടണ്ട്.രണ്ടാഴ്ചക്കകം കുഴികള്‍ അടയ്ക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ജമാല്‍ മുഹമ്മദ് പറഞ്ഞു.
ഒന്നര ഇഞ്ച് മെറ്റല്‍ ഉപയോഗിച്ച് താല്‍ക്കാലികമായി വാഹനങ്ങള്‍ക്ക് സുഖകരമായി യാത്രചെയ്യാന്‍ കഴിയുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. ടാറിങ് അടക്കമുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും കൂടുതല്‍ സംവിധാനങ്ങളും കാലതാമസവും എടുക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കുഴികളില്‍ നിലവാരമില്ലാത്ത കോറി വേസ്റ്റുകളാണ് ഉപയോഗിക്കുന്നതെന്ന ആരോപണവുമായി പ്രതിഷേധക്കാരും രംഗത്തുവന്നു. ഇത് വീണ്ടണ്ടും കുഴികള്‍ രൂപപ്പെടാനും ടാറിങ് പൊട്ടിപ്പൊളിയാനും കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."