വര്‍ഗീയത തടയാന്‍ യഥാര്‍ഥ മതബോധം വളര്‍ത്തണം: മുഖ്യമന്ത്രി
കോഴിക്കോട്: വര്‍ഗീയ ചേരിതിരിവ് രാജ്യത്ത് അപകടകരമായ വിധത്തില്‍ വളര്‍ന്നുവെന്നും ഇതുതടയാന്‍ യഥാര്‍ഥ മതബോധം വളര്‍ത്താന്‍ മതസംഘടനകള്‍ പ്രയത്‌നിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
കാരന്തൂര്‍ മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായ ദേശീയോഗ്രഥന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതാത്മകത വര്‍ഗീയതയായും വര്‍ഗീയത ഭീകരതയായും മാറ്റാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. ഇതിനെതിരേ മതനേതാക്കള്‍ ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. അഡ്വ. പി.ടി റഹീം എം.എല്‍.എ, താമരശ്ശേരി ബിഷപ്പ് മാര്‍ റിമിജിയോസ് ഇഞ്ചനാനിയല്‍, സി.കെ.പി രാമനുണ്ണി, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, സി. മുഹമ്മദ് ഫൈസി, പ്രെഫ. എ.കെ അബ്ദുല്‍ഹമീദ്, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, എ.അബ്ദുല്‍ ഹകീം, കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ടി.കെ ഹംസ, ടി.കെ അബ്ദുല്‍ ഗഫൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."