അക്രമത്തില്‍ പരുക്കേറ്റവരെ ബി.ജെ.പി നേതാക്കള്‍ സന്ദര്‍ശിച്ചു
കൊയിലാണ്ടി: സി.പി.എം അക്രമത്തില്‍ പരുക്കേറ്റവരെ ബി.ജെ.പി.നേതാക്കള്‍ സന്ദര്‍ശിച്ചു. മണ്ഡലം വൈ: പ്രസി കെ. ഫ ല്ഗുണന് ,മാവുള്ളകണ്ടി മണി എന്നിവരെയും അക്രമത്തില്‍ തകര്‍ന്ന ബി.ജെ.പി.ഓഫിസും, ബസ്റ്റോപ്പും നേതാക്കള്‍ സന്ദര്‍ശിച്ചു.
മേഖലാ പ്രസിഡന്റ് വി.വി.രാജന്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍, എം.സി.ശശീന്ദ്രന് ,സി.കെ.ബാലകൃഷ്ണന്, തുടങ്ങിയവരാണ് സന്ദര്‍ശനം നടത്തിയത്.
ബി.എം.എസ് പ്രവര്ത്തകന് മനോജിന്റെ കൊലപാതക കേസ് സി.ബി.ഐ.അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കെ സാമൂഹികാന്തരീക്ഷം തകര്‍ക്കുകയും, സ്വന്തം അണികളെ പിടിച്ചു നിര്‍ത്താന്‍ വേണ്ടിയും സി.പി.എം.നടത്തുന്ന ഗൂഡ തന്ത്രമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമമെന്ന് വി.വി.രാജന് പറഞ്ഞു. ഹര്‍ത്താലിന്റെ ഭാഗമായി കൊയിലാണ്ടി നഗരത്തില്‍ നടത്തിയ പ്രകടനത്തിന് അഡ്വ.വി.സത്യന്, വായനാരി വിനോദ് ,കെ.വി. സുരേഷ് ,വി.കെ.ഉണ്ണികൃഷ്ണന്, വി.കെ.ജയന്, ടി.കെഹ പത്മനാഭന് ,വി കെ.മുകുന്ദന്, കെ.പി.എല്‍.മനോജ്, സച്ചിന് ചെങ്ങോട്ട്കാവ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."