HOME
DETAILS

പിഷാരികാവ് ക്ഷേത്രവും കൊല്ലം പ്രദേശവും ഉള്‍പ്പെടുത്തി ടൗണ്‍ഷിപ്പ് രൂപീകരിക്കാന്‍ ധാരണ

  
backup
January 24 2017 | 06:01 AM

%e0%b4%aa%e0%b4%bf%e0%b4%b7%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b5%8a

കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രവും കൊല്ലം പ്രദേശവും ഉള്‍പ്പെടുത്തി ടൗണ്‍ഷിപ്പ് രൂപീകരിക്കുന്നതിന് ധാരണയായി. ദേവസ്വം, ടൂറിസം ,വനം, കൃഷി, നഗരസഭ എന്നീ വകുപ്പുകളെ സംയോജിപ്പിച്ച് കൊണ്ടുള്ള സമഗ്രമായ വികസനത്തിനുള്ള പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്. പദ്ധതിക്കുള്ള രൂപ കല്‍പന തയ്യാറാക്കുവാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്താനും ധാരണയായി.
കെ.ദാസന്‍ എം.എല്‍.എ വിളിച്ചു ചേര്‍ത്ത ദേവസ്വം പ്രതിനിധികളുടെയും നഗരസഭ അധികൃതരുടെയും യോഗത്തിലാണ് ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമാക്കാനുള്ള തീരുമാനമെടുത്തത്. മൂന്നരക്കോടി ചെലവ് പ്രതീക്ഷിക്കുന്ന കൊല്ലം ചിറയുടെ നവീകരണ പ്രവൃത്തി നബാര്‍ഡിന്റെ ധനസഹായത്തോടെ ഉടന്‍ ആരംഭിക്കും.
ചിറ മോടിപിടിപ്പിക്കാനുള്ള അധിക ഫണ്ട് ദേവസ്വം ചെലവഴിക്കും. ക്ഷേത്ര കവാടത്തിനടുത്തുള്ള ആനക്കുളം മാനാഞ്ചിറ മാതൃകയില്‍ നവീകരിക്കും. വടയനക്കുളം നല്ല ജലാശയമായി നവീകരിക്കും. ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള ഊരുചുറ്റല്‍ റോഡും ചിറയോടനുബന്ധിച്ചുള്ള റോഡുകളും നഗരസഭ ഈ വര്‍ഷം നവീകരിക്കും.
കൊല്ലം ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് മുചുകുന്ന് റോഡിന്റെയും നെല്ല്യാടി റോഡിന്റെയും ഇടയ്ക്ക് പിഷാരികാവുമായി ബന്ധിപ്പിച്ച് കൊണ്ട് ഫളൈ ഓവര്‍ നിര്‍മിക്കും. ഇതിനാവശ്യമായ ഫണ്ട് ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് എം.എല്‍.എ. പറഞ്ഞു. മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ഒന്നരക്കോടി ചെലവ് വരുന്ന സമഗ്രമായ പദ്ധതിക്ക് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.
പാറപ്പള്ളിയെയും പിഷാരികാവിനെയും ബന്ധിപ്പിച്ച് കൊണ്ടുള്ള ടൂറിസം പദ്ധതിയും തയാറാക്കിയിട്ടുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനവും വിശ്രമ സൗകര്യവുമൊരുക്കാന്‍ കൊല്ലം ചിറയ്ക്ക് സമീപം ദേവസ്വം സ്ഥലത്ത് ആധുനിക രീതിയിലുള്ള ഓഡിറ്റോറിയത്തോടു കൂടിയുള്ള സൗകര്യം ഏര്‍പ്പെടുത്തും. യോഗത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജീവ് മാറോളി ആധ്യക്ഷനായി.
ദേവസ്വം കമ്മീഷണര്‍ കെ.മുരളി, നഗരസഭ അധ്യക്ഷന്‍ കെ.സത്യന്‍, പിഷാരികാവ് ദേവസ്വം ചെയര്‍മാന്‍ ഇളയിടത്ത് ബാലകൃഷ്ണന്‍ നായര്‍ ,ദേവസ്വം ഭരണസമിതി അംഗങ്ങളായ പി.ബാലന്‍, ഇ.ആര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, പി.കെ.അരവിന്ദന്‍, പുനത്തില്‍ നാരായണന്‍കുട്ടി നായര്‍, ,ടി.ടി നാരായണന്‍, മുണ്ടയ്ക്കല്‍ സുകുമാരന്‍ നായര്‍, എക്‌സി.ഓഫിസര്‍ യു.വി.കുമാരന്‍, വി.പി.ഭാസ്‌ക്കരന്‍, വി.കെ അശോകന്‍, നഗരസഭാ കൗണ്‍സിലര്‍ മങ്ങോട്ടില്‍ സുരേന്ദ്രന്‍, മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  39 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago