ഹരിത സന്ദേശ യാത്ര നടത്തി
മലപ്പുറം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് കേരള സര്‍ക്കാരിന്റെ ഹരിത കേരളം മിഷന് പദ്ധതിയുടെ ഭാഗമായി സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ചലിക്കുന്ന വിത്ത് ലൈബ്രറിയും ഹരിത സന്ദേശ യാത്രയും മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജൈവ കര്‍ഷകനും സാസ്കാരിക പ്രവര്‍ത്തകനുമായ സുരേഷ് മലയാളി യാത്രയ്ക്കു നേതൃത്വം നല്കി.
ആലിപ്പറമ്പ് പരിയാപുരം എ.എല്‍.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി ടീച്ചര്‍, പോര്‍ച്ചുഗീസ് പരിസ്ഥിതി പ്രവര്‍ത്തക ഡോ. അയ്ന, ചിത്രകാരനും പോര്‍ച്ചുഗീസ് പരിസ്ഥിതി ഫോട്ടോ ഗ്രാഫറുമായ ഫിലിപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന്, ഹെഡ്മാസ്റ്റര് സി.കെ മുനീര്‍, പഞ്ചായത്തംഗം കെ. റുക്സാന, പരിസ്ഥിതി പ്രവര്ത്തകന് രാജേഷ് അടക്കാപ്പുത്തൂര്‍, പി. മുരളി മോഹന്‍, സ്കൂള്‍ ലീഡര്‍ റഹീസ് പങ്കെടുത്തു.
തൂത ദാറുല്‍ ഉലും ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന സ്വീകരണ പരിപാടിയില്‍ പി.ടി.എ പ്രസിഡന്റ് സി.എച്ച് ഹമീദ് ഓര്മ മരം നട്ടു. ഹെഡ്മിസ്ട്രസ് എന്‍. ഗീത ടീച്ചര്‍, ഡെപ്യൂട്ടി എച്ച്.എം ബേബി പ്രസന്ന, പി.ടി.എ വൈസ് പ്രസിഡന്റ് ഉമ്മര്‍ ഹാജി സംസാരിച്ചു.
ആലിപ്പറമ്പ് ഗവ. ഹൈസ്കൂളില്‍ നടന്ന സമാപന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ അഷ്റഫ്, പി.ടി.എ പ്രസിഡന്റ് കെ. സൈനുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് ഓര്മ മരം നട്ടു. പ്രധാനാധ്യാപകന് സുരേഷ് ബാബു, അധ്യപകരായ ആന്റണി മൈക്കിള്‍, എ.പി മനോജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."