HOME
DETAILS
MAL
ജനകീയ കൂട്ടായ്മയില്‍ ജൈവ കൃഷിയിറക്കി
backup
January 24 2017 | 06:01 AM
തിരൂരങ്ങാടി: തരിശ് ഭൂമിയില്‍ പൊന്നു വിളയിക്കാന്‍ ജനകീയ കൂട്ടായ്മ. മുട്ടിച്ചിറയിലെ യുവാക്കളാണ് രണ്ടേക്കര്‍ തരിശ് ഭൂമിയില്‍ ജനകീയ പങ്കാളിത്തത്തോടെ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമിട്ടത്. വര്‍ഷങ്ങളായി തരിശായി കിടക്കുന്ന മുട്ടിച്ചിറ വയലാണ് യുവാക്കള്‍ കൃഷിക്കായി തിരഞ്ഞെടുത്തത്. ജലസേചനത്തിനായി മണ്ണുനിറഞ്ഞ് തൂര്ന്നുകിടന്ന രണ്ടു കുളങ്ങളും ഇവര്‍ പുനര്‍ നിര്‍മിച്ചു. വെള്ളരി, ചുരങ്ങ, പയര്‍, ചീര, വെണ്ട, പടവലം എന്നിവയ്ക്ക് പുറമെ വിദേശ ഇനങ്ങളും കൃഷിയിറക്കുന്നുണ്ട്. മൂന്നിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം അന്‍വര്‍ സാദത്ത്, കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് പി. അശോകന്, വി. വിശ്വനാഥന്, പൂക്കാടന്‍ കുഞ്ഞിമോന്‍ഹാജി, പി.കെ അച്യുതന്, പി. കുഞ്ഞോന്, സി.സി രാജീവ് , എന്‍. ബാബു തുടങ്ങിയവര്‍ ചേര്‍ന്ന് വിത്തിറക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."