HOME
DETAILS

മഞ്ചേരി നഗരസഭയിലെ ഭവന പദ്ധതികള്‍ ഭരണസമിതി അട്ടിമറിക്കുന്നു: പ്രതിപക്ഷം

  
backup
January 03 2018 | 08:01 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ad%e0%b4%b5%e0%b4%a8-%e0%b4%aa%e0%b4%a6


മഞ്ചേരി: നഗരസഭയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് അവകാശപ്പെട്ട ഭവന പദ്ധതികള്‍ നഗരസഭ അട്ടിമറിക്കുകയാണെന്ന് നഗരസഭ പ്രതിപക്ഷം പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഭൂരഹിതരും ഭവന രഹിതരുമായ ആളുകള്‍ക്ക് വീട് നിര്‍മിച്ചുനല്‍കാന്‍ ആവശ്യമായ സ്ഥലം കണ്ടെത്താന്‍ നഗരസഭ തയാറാകുന്നില്ല.
അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നു പറഞ്ഞാണ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.അനുയോജ്യമായ ഭൂമി നഗരസഭക്കകത്തു ഉണ്ടെന്നിരിക്കേ ഇത്തരം വിശദീകരണം നല്‍കുന്നത് വിരോധാഭാസമാണ്. ശിഹാബ് തങ്ങള്‍ ഭവന പദ്ധതി, ഇ.എം.എസ് ഭവന പദ്ധതി തുടങ്ങി ഒട്ടേറെ തുടങ്ങിവച്ച പദ്ധതികള്‍ പാതിവഴിയിലാണ്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലു മിഷന്‍ പദ്ധതികളും നഗരസഭ അട്ടിമറിച്ചു. സമഗ്ര വിദ്യാഭ്യാസ പദ്ധതിയും വിദ്യാലയങ്ങള്‍ ഹൈടെക്ക് ആക്കുന്ന പ്രത്യേക പദ്ധതികളും കടലാസില്‍ കിടക്കുകയാണ്. മാനിസ മഞ്ചേരി കൊണ്ടുവന്ന ശുചീകരണ പ്രവൃത്തികളെ തടസപെടുത്താനും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും ഇപ്പോള്‍ നടപ്പാക്കുന്ന മാലിന്യ സംസ്‌കരണം പദ്ധതി ആത്മാര്‍ഥയില്ലാത്തതാണെന്നും പ്രതിപക്ഷം ആരോപിച്ചു.
കൗണ്‍സിലര്‍ അഡ്വ.കെ ഫിറോസ് ബാബു ,കെ.ഉബൈദ്, വി.അജിത്കുമാര്‍,നിസാറലി എന്ന കുട്ടിയാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago