മാലിന്യ നിര്‍മാര്‍ജന പദ്ധതിയുടെ രണ്ടാംഘട്ടം 26ന്
നിലമ്പൂര്‍: നഗരസഭ മാലിന്യ നിര്‍മാര്‍ജന പദ്ധതിയുടെ രണ്ടാംഘട്ടം 26ന് നടപ്പിലാക്കും. ഇതുസംബന്ധിച്ച് ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥിന്റെ അധ്യക്ഷതയില്‍ മിനി ടൗണ്‍ ഹാളില്‍ യോഗം ചേര്‍ന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്, കൗണ്‍സിലര്‍മാര്‍, വ്യാപാരപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, റെസിഡന്‍ഷ്യല്‍ അസോസിയേഷന് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 26ന് കരിമ്പുഴ പാലം മുതല്‍ വടപുറം പാലംവരെ മനുഷ്യച്ചങ്ങല തീര്‍ക്കും. പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് വിവിധ കൗണ്‍സിലര്‍മാര്‍ക്ക് ചുമതല നല്കി. ആരോഗ്യപ്രവര്‍ത്തകരും സ്കൂള്‍ വിദ്യാര്‍ഥികളും മനുഷ്യച്ചങ്ങലയില്‍ പങ്കാളികളാകും. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നഗരസഭയില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ 26 മുതല്‍ പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."